സിപിഐ(എം) പേമെന്റ് സീറ്റ് വിവാദത്തില്‍; വ്യവസായി രവി പിള്ളയുടെ ബന്ധുവിന് ചവറ സീറ്റ്

തൃശൂര്‍: പ്രവാസി വ്യവസായി രവി പിള്ളയുടെ അടുത്ത ബന്ധുവിന് ചവറയില്‍ സിപിഐ(എം) വക സീറ്റ്. സിപിഐ(എം) നിശ്ചയിക്കപ്പെട്ടിരുന്ന സീറ്റ് ഇടതുപക്ഷത്തിനൊപ്പം...

സിപിഐ(എം) പേമെന്റ് സീറ്റ് വിവാദത്തില്‍; വ്യവസായി രവി പിള്ളയുടെ ബന്ധുവിന് ചവറ സീറ്റ്

vijayan-pillai

തൃശൂര്‍: പ്രവാസി വ്യവസായി രവി പിള്ളയുടെ അടുത്ത ബന്ധുവിന് ചവറയില്‍ സിപിഐ(എം) വക സീറ്റ്. സിപിഐ(എം) നിശ്ചയിക്കപ്പെട്ടിരുന്ന സീറ്റ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.എം.പിക്ക് നല്‍കി അവിടെ എന്‍. വിജയന്‍ പിള്ള എന്ന ബാര്‍ മുതലാളിയെ മത്സരിപ്പിക്കാനാണ് തീരുമാനം. സിപിഐ(എം) ഔദ്യോഗികപക്ഷ നേതാക്കള്‍ക്ക് രവി പിള്ളയുമായുള്ള അടുത്ത ബന്ധമാണ് സീറ്റ് ദാനത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും ജോലി ചെയ്യുന്നത് രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഇതിനെ സ്ഥിരീകരിക്കുന്ന രീതിയില്‍ ഇപ്പോള്‍ സീറ്റ് നല്‍കിക്കൊണ്ട് സിപിഐ(എം) നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.


കോണ്‍ഗ്രസിനെയും ബിജെപിയെയും അപേക്ഷിച്ച് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെയായിരുന്നു സിപിഐ(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തര്‍ക്കമുണ്ടായിരുന്ന ചില സീറ്റുകളിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം പി.ബി അംഗം പിണറായി വിജയനും നേരിട്ടിടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ചവറ സീറ്റില്‍ ആര്‍എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ വിജയന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

നേരത്തെ ആര്‍എസ്പിയായിരുന്ന വിജയന്‍ പിള്ള പിന്നീട് കോണ്‍ഗ്രസിലെത്തിയെങ്കിലും വൈകാതെ സിപിഐ(എം) നേതൃത്വവുമായി അടുപ്പത്തിലായി. ഇതിനിടെയാണ് വിജയന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷം നീക്കം തുടങ്ങിയത്. എന്നാല്‍ ഇത് വിവാദമാകുമെന്ന് കണ്ടതോടെ സീറ്റും സ്ഥാനാര്‍ഥിയെയും സി.എം.പിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് കൊല്ലത്ത് ചേര്‍ന്ന സി.എം.പി സംസ്ഥാന സമിതി യോഗം വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയും ചെയ്തു.