അഫ്രീദി പാക് നായക സ്ഥാനമൊഴിഞ്ഞു

കറാച്ചി: ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഷാഹിദ് അഫ്രീദി പാകിസ്ഥാന്‍ ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. നായക സ്ഥാനം ഒഴിഞ്ഞുവെങ്കിലും ...

അഫ്രീദി പാക് നായക സ്ഥാനമൊഴിഞ്ഞു

afridi

കറാച്ചി: ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഷാഹിദ് അഫ്രീദി പാകിസ്ഥാന്‍ ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. നായക സ്ഥാനം ഒഴിഞ്ഞുവെങ്കിലും  ടീമിനോടൊപ്പം തുടര്‍ന്നും താന്‍ ഉണ്ടാകുമെന്ന് ട്വിറ്ററിലൂടെയുള്ള രാജിക്കുറിപ്പില്‍ അഫ്രീദി അറിയിച്ചു.

ആരാധകരോടും പാക് ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിപറഞ്ഞാണ് പാക് ഓള്‍റൗണ്ടറുടെ രാജിപ്രഖ്യാപനം. ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് നേരത്തേ അഫ്രീദി വിടപറഞ്ഞിരുന്നു.

Read More >>