വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ല: അടൂര്‍ പ്രകാശ്

പത്തനംതിട്ട:  തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ലെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് തനിക്ക് സീറ്റ്...

വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ല: അടൂര്‍ പ്രകാശ്

adoor-prakash1

പത്തനംതിട്ട:  തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ലെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് തനിക്ക് സീറ്റ് നല്‍കണമോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, വിജിലന്‍സ് ത്വരിത പരിശോധന സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാടില്‍ മന്ത്രിക്കെതിരെ അന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.


എറണാകുളം, തൃശൂര്‍ ജില്ലകളിലായി 172 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ റവന്യൂ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തന്നെ കാട്ടുകള്ളന്‍ എന്ന് ആക്ഷേപിച്ചവര്‍ ഒരിക്കല്‍ സത്യം മനസ്സിലാക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിന് മുന്നിലെത്തിയ വിഎം സുധീരന്‍ അടൂര്‍ പ്രകാശിന്റേയും കെ ബാബുവിന്റെയും അഴിമതിക്കഥകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇരു മന്ത്രിമാരും സമ്പാദിച്ച സ്വത്തുക്കളും, അതിനു തെളിവായുള്ള വീഡിയോ ദൃശ്യങ്ങളുമാണ് ഉള്‍പ്പടെയുള്ളവയാണ് സുധീരന്‍ ഹൈകമാന്‍ഡിന് നല്‍കിയത്.