ആദം ഗ്രിഫിത്ത് ഓസ്‌ട്രേലിയയുടെ ബൗളിങ് കോച്ച്

മെല്‍ബണ്‍: ടാസ്മാനിയയുടെ മുന്‍ പേസര്‍ ആദം ഗ്രിഫിത്തിനെ ഓസ്‌ട്രേലിയയുടെ താത്ക്കാലിക ബൗളിങ് പരിശീലകനായി നിയമിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഗ്രേം...

ആദം ഗ്രിഫിത്ത് ഓസ്‌ട്രേലിയയുടെ ബൗളിങ് കോച്ച്

Adam--Griffith

മെല്‍ബണ്‍: ടാസ്മാനിയയുടെ മുന്‍ പേസര്‍ ആദം ഗ്രിഫിത്തിനെ ഓസ്‌ട്രേലിയയുടെ താത്ക്കാലിക ബൗളിങ് പരിശീലകനായി നിയമിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഗ്രേം ഹിക്ക് ബാറ്റിങ് സഹ പരിശീലകനായും ചുമതലയേല്‍ക്കും.ഗ്രിഫിത്ത് വെസ്റ്റ് ഓസ്‌ട്രേലിയന്‍ ടീമിന്‍െയും ഹിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകരായി പ്രവര്‍ത്തിക്കുകയായിരുന്നു.

മുന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗരാണ് ബാറ്റിംഗ് മുഖ്യ പരിശീലകന്‍. ടീമിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ ലേമാന് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിശ്രമം നല്‍കും.


ജൂണ്‍ ആറിന് വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഗ്രേം ഹിക്കും ആദം ഗ്രിഫിത്തും  ടീമിനൊപ്പം ചേരും.

50 ഫസ്റ്റ് ക്ലാസ് കളികളില്‍ നിന്ന് 34.31 ശരാശരിയില്‍ 169 വിക്കറ്റെടുത്ത ഗ്രിഫിത്തിന്റെ വരവ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

ബൗളര്‍മാരുടെ പറുദീസയായ വെസ്റ്റിന്‍ഡീസില്‍ ദക്ഷിണാഫ്രിക്കയുടെയും ആതിഥേയരുടെയും പേസ് കരുത്തിനെ നേരിടാന്‍ ടീമിനെ സജ്ജരാക്കുകയാണ് ഗ്രിഫിത്തിനെ കാത്തിരിക്കുന്ന വെല്ലുവിളി.

Read More >>