നടന്‍ ദിലീപ് കുമാര്‍ അത്യാസന്ന നിലയില്‍

പഴയ കാല ഹിന്ദി നടന്‍ ദിലീപ് കുമാറിനെ (93) അത്യാസന്ന നിലയില്‍  മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് അദ്ദേഹത്തിനെ...

നടന്‍ ദിലീപ് കുമാര്‍ അത്യാസന്ന നിലയില്‍

didlp

പഴയ കാല ഹിന്ദി നടന്‍ ദിലീപ് കുമാറിനെ (93) അത്യാസന്ന നിലയില്‍  മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് അദ്ദേഹത്തിനെ കഠിനമായ ശ്വാസ തടസ്സം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പരിശോധനകള്‍ പൂര്‍ത്തിയാകുന്ന വരെ കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

1960-70 കാലഘട്ടത്തില്‍ ഹിന്ദി സിനിമയില്‍ നിരസാന്നിധ്യമായിരുന്ന  ദിലീപ്കുമാരിന് ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകളെ മാനിച്ചു രാജ്യം 'പദ്മവിഭൂഷന്‍', 'ദാദാസാഹിബ് ഫാല്‍കെ'  തുടങ്ങിയ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ പാകിസ്ഥാന്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ 'നിഷാന്‍-എ-പാക്കിസ്ഥാന്‍' പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത നടി സൈറ ബാനുവാണ് അദ്ദേഹത്തിന്റെ പത്നി.