രൂക്ഷ വരള്‍ച്ചയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങള്‍ അമീര്‍ ദത്തെടുത്തു

രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങള്‍ ബോളിവുഡ് താരം അമീര്‍ ഖാന്‍ ദത്തെടുത്തു. താല്‍, കൊരിയഗവോണ്‍ എന്നീ...

രൂക്ഷ വരള്‍ച്ചയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങള്‍ അമീര്‍ ദത്തെടുത്തു

461460-aamir-khan

രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങള്‍ ബോളിവുഡ് താരം അമീര്‍ ഖാന്‍ ദത്തെടുത്തു. താല്‍, കൊരിയഗവോണ്‍ എന്നീ ഗ്രാമങ്ങളാണ് അമീര്‍ ദത്തെടുത്തത്. സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവേയാണ് അമീറിന്റെ ഈ തീരുമാനം.

ജലദൗര്‍ലഭ്യമാണ് മഹാരാഷ്ട്രയിലെ പ്രധാന പ്രശ്‌നം. മഹാരാഷ്ട്രയില്‍ ജലദൗര്‍ലഭ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണെന്നും അമീര്‍ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും സത്യമേവ ജയതേ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെപറ്റി അമീറും സംഘവും ക്ലാസുകള്‍ എടുക്കുന്നുമുണ്ട്.

ആദ്യമായിട്ടല്ല അമീര്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്നത്. 2001-ല്‍ ഗുജറാത്തിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ കച്ചിലെ ഒരു ഗ്രാമം അമീര്‍ ദത്തെടുത്തിരുന്നു.

Read More >>