തൃശൂര്‍ പൂരം ചടങ്ങുമാത്രം; വെടിക്കെട്ടും എഴുന്നെള്ളിപ്പും കുടമാറ്റവും ഇല്ലാതെ തൃശൂര്‍പൂരം

വെടിക്കെട്ടും ആന എഴുന്നെള്ളിപ്പും കുടമാറ്റവും ഇല്ലാതെ തൃശൂര്‍ പൂരം ചടങ്ങു മാത്രമായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ...

തൃശൂര്‍ പൂരം ചടങ്ങുമാത്രം;    വെടിക്കെട്ടും എഴുന്നെള്ളിപ്പും കുടമാറ്റവും ഇല്ലാതെ തൃശൂര്‍പൂരം

Pooram

വെടിക്കെട്ടും ആന എഴുന്നെള്ളിപ്പും കുടമാറ്റവും ഇല്ലാതെ തൃശൂര്‍ പൂരം ചടങ്ങു മാത്രമായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്തയോഗത്തില്‍ തീരുമാനം. ഒരു ആനപ്പുറത്ത് മാത്രമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

പരവൂര്‍ ദുരന്തത്തിന്റെ പശശ്ചാത്തലത്തില്‍ വെടിക്കെട്ടിനു നിയന്ത്രണം വന്നത് തൃശൂര്‍ പൂരത്തിന്റെ സംഘാടകരെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. അതിനു പിന്നാലെ ആന എഴുന്നള്ളിപ്പിനുകൂടി നിയന്ത്രണം വന്നതോടെ പൂരം ആഘോഷപൂര്‍വം നടത്തുന്ന കാര്യം ദേവസ്വം ഉമ%ക്ഷിക്കുകയായിരുന്നു. ഇനി വെടിക്കെട്ടു പ്രശ്‌നത്തില്‍ കോടതി വിധി അനുകൂലമായാല്‍പ്പോലും ആന എഴുന്നള്ളിപ്പു നിയന്ത്രിച്ചതോടെ പൂരം എഴുന്നള്ളിപ്പ് ഉപേക്ഷിക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.


രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ചുവരെ ആനകളെ എഴുന്നള്ളിക്കാനും പാടില്ലെന്നും, എഴുന്നെള്ളിക്കുന്ന സമയത്ത് ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്നും വനം വകുപ്പ് ദേവസ്വങ്ങള്‍ക്കു നല്‍കിയ ഉത്തരവില്‍ പറയുന്നു. വയറുകള്‍, തലകള്‍ തമ്മില്‍ നാലു മീറ്ററും വാലുകള്‍ തമ്മില്‍ നാലു മീറ്ററും അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍മദ്ദശങ്ങള്‍ പരിഗണിച്ചാണ് പൂരം നാമമാത്രമായി നടത്താന്‍ സംയുക്ത ദേവസ്വം യോഗം തീരുമാനിച്ചത്.

Story by
Read More >>