സുരക്ഷയോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നിരോധനമാണ് നല്ലതെന്ന് ശബരിമല തന്ത്രിയും മേല്‍ശാന്തിയും

വെടിക്കെട്ടിനെതിരെ ശബരിമല തന്ത്രിയും മേല്‍ശാന്തിയും. വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും, സുരക്ഷയോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്നില്ല...

സുരക്ഷയോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നിരോധനമാണ് നല്ലതെന്ന് ശബരിമല തന്ത്രിയും മേല്‍ശാന്തിയും

Sabarimala

വെടിക്കെട്ടിനെതിരെ ശബരിമല തന്ത്രിയും മേല്‍ശാന്തിയും. വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും, സുരക്ഷയോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നിരോധനമാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. ക്ഷേത്രങ്ങള്‍ മത്സര വെടിക്കെട്ടിന് വേദിയാകുന്നതിനെതിരെയും അദ്ദേഹം ശക്തിയായി പ്രതികരിച്ചു.

ക്ഷേത്ര താന്ത്രിക ഗ്രന്ഥങ്ങളില്‍ ഒന്നില്‍പ്പോലും വെടിക്കെട്ടിനെക്കുറിച്ച് പറയുന്നില്ലെന്നും ആഘോഷത്തിന്റെ ഭാഗമായി മാത്രം നടത്തപ്പെടുന്ന വെടിക്കെട്ട് നിര്‍ത്തലാക്കുന്നതാണ് നല്ലതെന്നും ശബരിമല മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയും പറഞ്ഞു. ക്ഷേത്രങ്ങളിലെത്തുന്ന ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും മത്സരവെടിക്കെട്ട് ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കില്‍ നിര്‍ത്തലാക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>