സംസ്ഥാനത്ത് ആദ്യമായി 560 മാതൃക പോളിങ്ങ് ബൂത്തുകള്‍

കോഴിക്കാട്:  സംസ്ഥാനത്ത് പോളിങ്ങ് ബൂത്തുകളും സ്മാര്‍ട്ടാകുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി 560 പോളിങ്ങ് ബൂത്തുകള്‍ സ്മാര്‍ട്ട്...

സംസ്ഥാനത്ത് ആദ്യമായി 560 മാതൃക പോളിങ്ങ് ബൂത്തുകള്‍

election

കോഴിക്കാട്:  സംസ്ഥാനത്ത് പോളിങ്ങ് ബൂത്തുകളും സ്മാര്‍ട്ടാകുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി 560 പോളിങ്ങ് ബൂത്തുകള്‍ സ്മാര്‍ട്ട് ബൂത്തുകളായിരിക്കും. ഒരു നിയോജക മണ്ഡലത്തില്‍ നാലുവീതം മാത്യക പോളിങ്ങ് ബൂത്തുകള്‍ ഉണ്ടാകും.

കുടിവെള്ളം, ഫര്‍ണിച്ചര്‍, ശൗചാലയം തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കും. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം നല്‍കും. പ്രാഥമികാവശ്യങ്ങള്‍ക്ക് ശൗചാലയം, ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേക വാതില്‍ എന്നിവയുണ്ടാകും. പ്രായം കൂടിയവര്‍, രോഗികള്‍, ശാരീരിക പ്രയാസമുള്ളവര്‍, എന്നിവര്‍ക്ക് ബൂത്തില്‍ വീല്‍ചെയര്‍ ഉണ്ടാകും. വാഹനത്തില്‍ നിന്നിറങ്ങി കയറുന്നത് വരെ ഇതുപയോഗിക്കാം.


വീല്‍ചെയര്‍ ഉപയോഗിക്കുന്നതിന് തടസ്സം വരാതിരിക്കാന്‍ പടിക്കു പകരം റാമ്പ് സജ്ജീകരിക്കും. പടിയിലും റാമ്പിലും പിടിച്ചു കയറാന്‍ കൈപ്പിടിയുണ്ടാകും. വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ സംവിധാനം ഉണ്ടാകും പോളിംഗ് സ്‌റ്റേഷന്റെ വരാന്തയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. കൂടുതല്‍ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ശാരീരിക പ്രയാസം നേരിടുന്ന രോഗം, പ്രായാധിക്യം എന്നിവ ഉള്ളവര്‍ക്കായി വിശ്രമമുറി ഒരുക്കും.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഫീഡിങ്ങ് റൂം ഉണ്ട്. ചെറിയ കുട്ടികളുമായി വരുന്നവര്‍ക്കും ഇത് ഉപയോഗിക്കാം. താലൂക്ക് ഓഫീസുകളിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാത്യക പോളിങ്ങ് ബൂത്തുകള്‍ ക്രമികരിച്ചു വരികയാണ്.

Story by
Read More >>