ഫേസ്ബുക്ക് ഈ വര്ഷം അവതരിപ്പിക്കുന്ന 5 മാറ്റങ്ങള്‍

ഫേസ്ബുക്ക്പ്രതിവര്‍ഷം നടത്തിവരുന്ന ഡെവലപ്പേഴ്സ് കൊണ്ഫെരെന്‍സ് ആണ് എഫ്8. ഈ കോണ്‍ഫറന്‍സില്‍ ഫേസ്ബുക്ക് തങ്ങള്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന...

ഫേസ്ബുക്ക് ഈ വര്ഷം അവതരിപ്പിക്കുന്ന 5 മാറ്റങ്ങള്‍

fb

ഫേസ്ബുക്ക്പ്രതിവര്‍ഷം നടത്തിവരുന്ന ഡെവലപ്പേഴ്സ് കൊണ്ഫെരെന്‍സ് ആണ് എഫ്8. ഈ കോണ്‍ഫറന്‍സില്‍ ഫേസ്ബുക്ക് തങ്ങള്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റുകള്‍ അവതരിപ്പിക്കുന്നു. ഈ വര്ഷം ഫേസ്ബുക്ക് കോണ്ഫറന്‍സില്‍ അവതരിപ്പിച്ച 5 പുതിയ മാറ്റങ്ങള്‍ ഇതാ :


  1. ഫേസ്ബുക്കിന്റെ മെസ്സഞ്ചര്‍ ആപ്പ്ളിക്കേഷനില്‍ ഒരു പുതിയ ചാറ്റ്ബോട്ട് ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. ടെലിഗ്രാം , ലൈന്‍ തുടങ്ങിയ ആപ്പ്ളിക്കെഷനുകളില്‍ നിലവിലുള്ള ഈ സംവിധാനം ഫേസ്ബുക്ക് മെസ്സഞ്ചറിലും വരുന്നതോടെ ഇ-കൊമേഴ്സ്‌ പേജും മറ്റും വികസിക്കാനുള്ള സാധ്യത ഏറുന്നു.

  2. തങ്ങളുടെ സ്വതന്ത്ര ഡെവലപ്പര്‍മാര്‍ക്കായി ഫേസ്ബുക്ക് ഒരുക്കുന്ന അക്കൌണ്ട് കിറ്റ് ആണ് ഈ വര്ഷം അവതരിപ്പിക്കുന്ന മറ്റൊരു മാറ്റം.

  3. ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിങ്ങില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ഫേസ്ബുക്ക്. പുതിയ ആപ്പ്ളിക്കെഷന്‍ പ്രോഗ്രാമായ ഇന്റര്‍ഫേസ് ഉപയോഗിച്ച് ഒരു വ്യക്തിക്ക് തന്‍റെ സൗകര്യം അനുസരിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് മാറ്റാം.

  4. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകള്‍ ഇതുവരെ നേരത്തേ തിരഞ്ഞെടുക്കുന്നവര്‍ക്കു മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇനിമുതല്‍ ഇവ എല്ലാര്ക്കും ലഭിക്കാവുന്ന സൗകര്യം ഫേസ്ബുക്ക് ഒരുക്കിക്കഴിഞ്ഞു.

  5. സരൌണ്ട് 360 വെര്‍ച്വല്‍ റിയാലിറ്റി ക്യാമറയാണ് ഫേസ്ബുക്കിന്റെ ഏറ്റവും നൂതന പരീക്ഷണം. ഈ 17 ലെന്‍സ്‌ വി.ആര്‍ ക്യാമറയിലൂടെ 4കെ, 6കെ, 8കെ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാകും.

Read More >>