ലൈംഗീക അടിമകളാകുവാന്‍ വിസമ്മതിച്ച 250 പേരെ വധിച്ചു ഇസ്ലാമിക് സ്റ്റേറ്റ് 

ഇറാക്കിന്റെ വടക്കൻ പ്രവിശ്യകളിൽ നിന്നും ലൈംഗീക അടിമകളാകുവാൻ വിസമ്മതിച്ച 250 പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന വധിച്ചതായി റിപ്പോർട്ട്....

ലൈംഗീക അടിമകളാകുവാന്‍ വിസമ്മതിച്ച 250 പേരെ വധിച്ചു ഇസ്ലാമിക് സ്റ്റേറ്റ് 

islamic-state-lഇറാക്കിന്റെ വടക്കൻ പ്രവിശ്യകളിൽ നിന്നും ലൈംഗീക അടിമകളാകുവാൻ വിസമ്മതിച്ച 250 പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന വധിച്ചതായി റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ഏജൻസി അഹ്ലുൽ ബായത് ആണിത് റിപ്പോർട്ട് ചെയ്തതു.

പെൺകുട്ടികളിൽ പലരെയും നിർബന്ധിതമായി വിവാഹം കഴിക്കുകയും തുടർന്നു ഭീകര സംഘടനയുടെ ലൈംഗീക അടിമകളാകുവാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തയ്യാറാവാതിരുന്ന പെൺകുട്ടികളാണ് വധിക്കപ്പെട്ടത്.

 ചിലരുടെ മാതാപിതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട് എന്നും അഹ് ലുൽ ബായത് റിപ്പോർട്ട് ചെയ്യുന്നു. ഇറാക്കിന്റെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. ലൈംഗീക ജിഹാദിന് വേണ്ടി തയ്യാറാവാതിരുന്ന മൊസൂളി പെൺകുട്ടികളെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് വധിച്ചതെന്ന് കുർദ്ദിഷ് ഡെമോക്രാറ്റിക് നേതാവ് മമുസിനിയും വാർത്താ മാധ്യമത്തോട് പ്രതികരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെല്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ വലിയ തോതില്‍ ലംഘിക്കപ്പെടുകയാണെന്നും അവര്‍ കച്ചവട സാധനങ്ങളായി മാത്രം ഉപയോഗിക്കപ്പെടുകയാണെന്നും പേട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദ്ദിസ്ഥാന്‍ പാര്‍ട്ടി നേതാവ് ഘയാസ് സുര്‍ചി പറഞ്ഞു.


മോഷ്ടിച്ച ഇന്ധനത്തിന്റെയും, വിലയേറിയ ആഭരണങ്ങളുടെയും ലൈംഗീക അടിമകളായ പെൺകുട്ടികളുടെയും വിവരങ്ങളടങ്ങുന്ന രേഖകൾ മുമ്പ് ഐ.എസ്.ഐ.എസ് താവളത്തിൽ നിന്നു അമേരിക്കൻ സേന കണ്ടെടുത്തിരുന്നു