ബോട്ട് മറിഞ്ഞ് 21 രോഹിംഗ്യാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു

യങ്കൂണ്‍: മ്യാന്മാറില്‍ ബോട്ട് മറിഞ്ഞ് 21 ഓളം രോഹിംഗ്യാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒമ്പത്...

ബോട്ട് മറിഞ്ഞ് 21 രോഹിംഗ്യാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു

Rohingya

യങ്കൂണ്‍: മ്യാന്മാറില്‍ ബോട്ട് മറിഞ്ഞ് 21 ഓളം രോഹിംഗ്യാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒമ്പത് കുട്ടികളുമുള്‍പ്പെടും.

അറുപതോളം പേരുമായി സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. മ്യന്മാറിലെ പോക്ടോയില്‍ നിന്നും കുടിയിറക്കപ്പെട്ട റോഹിംഗ്യാ മുസ്ലീങ്ങള്‍ സിറ്റ്‌വിയിലേക്ക് കടല്‍ മാര്‍ഗം സഞ്ചരിക്കുന്നതിനിടയിലാണ് അപകടത്തില്‍പെട്ടത്.

മരിച്ചവരുടെ എണ്ണത്തില്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ 15 ഓളം പേരെ കാണാതായതായാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മ്യാന്മാറില്‍ കടുത്ത വംശീയ പീഡനം നേരിടുന്ന ന്യൂനപക്ഷ വിഭാഗമായ രോഹിംഗ്യകള്‍ക്ക് രാജ്യം വിട്ടു പോകുന്നതിന് 2012 ല്‍ മ്യാന്മാര്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അനധികൃതമായാണ് രോഹിംഗ്യകള്‍ ജീവനും സ്വത്തും നിലനിര്‍ത്താന്‍ പാലയനത്തിന് നിര്‍ബന്ധിതരാകുന്നത്.

ബുദ്ധ ഭൂരിപക്ഷമുള്ള മ്യാന്മാറില്‍ രോഹിംഗ്യ മുസ്ലീങ്ങളെ രാജ്യത്ത് കുടിയേറി വന്നവരായാണ് കണക്കാക്കുന്നത്. ഇതിനെ തുടര്‍ന്ന് കടുത്ത പീഡനങ്ങളും രോഹിംഗ്യകള്‍ രാജ്യത്ത് നേരിടുന്നു.

Read More >>