എല്ലാം ആസൂത്രിതം; ജെഎന്‍യുവില്‍ സീ ന്യൂസുക്കാരെ വിളിച്ചു വരുത്തിയത് എബിവിപി നേതാവ്

ന്യുഡല്‍ഹി: ജെഎന്‍യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടന്ന ദിവസം സീ ന്യൂസിന്‍റെ  മാധ്യമ പ്രവര്‍ത്തകരെ മുന്‍കൂട്ടി വിളിച്ചു വരുത്തിയത് എബിവിപി നേതാവും...

എല്ലാം ആസൂത്രിതം; ജെഎന്‍യുവില്‍ സീ ന്യൂസുക്കാരെ വിളിച്ചു വരുത്തിയത് എബിവിപി നേതാവ്

zee-news

ന്യുഡല്‍ഹി: ജെഎന്‍യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടന്ന ദിവസം സീ ന്യൂസിന്‍റെ  മാധ്യമ പ്രവര്‍ത്തകരെ മുന്‍കൂട്ടി വിളിച്ചു വരുത്തിയത് എബിവിപി നേതാവും ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സറ്റുഡന്റസ് യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായ സൗരവ് ശര്‍മ ആണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. അഫ്സല്‍ ഗുരു അനുസ്മരണവുമായ് ബന്ധപ്പെട്ടു നടന്ന "പോസ്റ്റ് ഓഫീസ് ഇല്ലാത്ത രാജ്യം" എന്ന പരിപാടി നടക്കുന്നതിനു ഒരു മണിക്കൂര്‍ മുന്നേ തന്നെ മാധ്യമപ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ജെഎന്‍യു ക്യാമ്പസ്സിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന് ആരോപിക്കുന്ന പരിപാടിയില്‍, പരിപാടി തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്നേ എങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ വിവരം കിട്ടിയെന്നത് സംശയാസ്പദം ആണ്. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ കൃത്രിമമായ ഉണ്ടാക്കിയ വീഡിയോ ആദ്യം സംപ്രേക്ഷണം ചെയ്ത ചാനലുകളില്‍ ഒന്നാണ് സീന്യൂസ്‌ എന്നത് സംശയത്തിനു ആക്കം കൂട്ടുന്നു.


ജെഎന്‍യു വിഷയവുമായ് ബന്ധപ്പെട്ടു പോലീസ് ഇതുവരെ വ്യാജ വീഡിയോകള്‍ ആരാണ് ഉണ്ടാകിയതെന്നോ, ആരാണ് അത് പ്രചരിപ്പിച്ചത് എന്നോ യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ല. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സന്തത സഹചാരിയായ ശില്പാ തിവാരിയുടെ ട്വിറ്റര്‍ അക്കൌണ്ടിലും സീന്യൂസിലും ആണ് കൃത്രിമ വീഡിയോകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്‌ എന്നാണു പ്രാഥമിക നിഗമനം.

sudhir chaudhary

ഇത് ആദ്യമായ് അല്ല സീന്യൂസ്‌ ചാനല്‍ മേധാവി സുധീര്‍ ചൗധരി കൃത്രിമ വീഡിയോകള്‍ ഉണ്ടാക്കിയ വിഷയവുമായ് ബന്ധപ്പെട്ട് വിവാദത്തിലാകുന്നത്. ഇതിനു മുന്‍പും ഇദ്ദേഹത്തിനെതിരെ ഇത്തരം ധാരാളം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വ്യാജ വീഡിയോ ഉണ്ടാക്കി കോണ്‍ഗ്രസ് നേതാവും വ്യവസായിയും ആയ നവീന്‍ ജിണ്ടാലിന്റെ കയ്യില്‍ നിന്നും നൂറു കോടി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഈ കേസില്‍ അദ്ദേഹം ജാമ്യത്തിലാണ്. കൂടാതെ 2007 ല്‍ ഡല്‍ഹിയിലെ സ്കൂള്‍ അദ്ധ്യാപിക വിദ്യാര്‍ത്ഥിനികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തയും പിന്നീട് വ്യാജമാണ് തെളിഞ്ഞിരുന്നു. അന്ന് ഇദ്ദേഹം വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ലൈവ് ഇന്ത്യ ചാനലിന്‍റെ  തലവന്‍ ആയിരുന്നു. അന്ന് ആ വാര്‍ത്തയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ കലാപം തന്നെ ഉണ്ടായിരുന്നു. സ്കൂള്‍ അധ്യാപികയെ അക്രമാസക്തരായ ജനക്കൂട്ടം വസ്ത്രാക്ഷേപം നടത്തി റോഡില്‍ കൂടെ നടത്തിച്ചിരുന്നു. പക്ഷെ പിന്നീട് കേസ് അന്വേഷിച്ച പോലീസ് വീഡിയോ വ്യാജം ആണെന്ന് കണ്ടെത്തുകയും ചാനലിനെ സര്‍ക്കാര്‍ ഒരു മാസത്തേക്ക് നിരോധിക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകയെ ലൈംഗീകമായ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതടക്കം  മറ്റു ഒട്ടനവധി കേസുകളും ഇപ്പോഴും ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്

വിവാദപത്രപ്രവര്‍ത്തകന്‍ ആയ ഇദ്ദേഹത്തിനു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്ഷം X-കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

Read More >>