മുഖ്യമന്ത്രിയാക്കാമെന്ന് വിഎസിന് ഒരുറപ്പും നല്‍‌കിയിട്ടില്ലായെന്ന് യെച്ചൂരി

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് വിഎസ് അച്യുതാനന്ദന് ഒരുറപ്പും നല്‍‌കിയിട്ടില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം...

മുഖ്യമന്ത്രിയാക്കാമെന്ന് വിഎസിന് ഒരുറപ്പും നല്‍‌കിയിട്ടില്ലായെന്ന് യെച്ചൂരി

sitaram-yechury

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് വിഎസ് അച്യുതാനന്ദന് ഒരുറപ്പും നല്‍‌കിയിട്ടില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിപറഞ്ഞു.

മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നതില്‍ പ്രത്യേകിച്ച് ഒരു ഫോര്‍മുലയും ഇല്ലെങ്കിലും പ്രവര്‍ത്തന പരിചയവും ഭരണത്തിലെ കഴിവും പരിഗണിക്കും. മുതിര്‍ന്ന നേതാക്കളില്‍ നിന്നാകും മുഖ്യമന്ത്രിയെ കണ്ടെത്തുക.

മുഖ്യമന്ത്രിയെ തീരുമാനിക്കുക പോളിറ്റ്ബ്യൂറോ ആണെങ്കിലും പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്ന്ഒരു നിര്‍ബന്ധവുമില്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നേരത്തെ വിഎസിനെ മുഖ്യമന്ത്രിയാക്കാമെന്ന് യെച്ചൂരി ഉറപ്പു നൽകിയതായി വാർത്തകൾ വന്നിരുന്നു.