എയർലാൻഡർ 10: ലോകത്തിലെ ഏറ്റവും നീളമുള്ള വിമാനം

ലണ്ടൻ:ലോകത്തിലെ ഏറ്റവും നീളമുള്ള വിമാനം എയർലാൻഡർ 10 ന്റെ ചിത്രങ്ങൾ ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് എയർ വെഹിക്കൽസ് (HAV) പുറത്തു വിട്ടു.ഒരേ സമയം യാത്രാ...

എയർലാൻഡർ 10: ലോകത്തിലെ ഏറ്റവും നീളമുള്ള വിമാനം

airlander

ലണ്ടൻ:ലോകത്തിലെ ഏറ്റവും നീളമുള്ള വിമാനം എയർലാൻഡർ 10 ന്റെ ചിത്രങ്ങൾ ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് എയർ വെഹിക്കൽസ് (HAV) പുറത്തു വിട്ടു.

ഒരേ സമയം യാത്രാ വിമാനത്തിന്റെയും, ചരക്കു വിമാനത്തിന്റെയും അധിക പ്രയോജനം എയർലാൻഡർ 10ലുണ്ടെന്ന് HAV വിശദീകരിച്ചു. ആവശ്യമെങ്കിൽ ഹെലികോപ്റ്ററായും ഇത് ഉപയോഗിക്കാവുന്നതാണ്.

ആദ്യത്തെ പരീക്ഷണ പറക്കലിനായിട്ടാണ് എയർലാൻഡർ-10 പുറത്തു കൊണ്ടുവരുന്നത്. 92 മീറ്റർ നീളമുള്ള ഈ വിമാനത്തിന് മറ്റ് യാത്രാ വിമാനത്തിനേക്കാൾ 15 മീറ്റർ അധികം നീളമുണ്ട്. ഹീലിയം വാതകം ഉപയോഗിച്ച് അധികനേരം ഏകദേശം 3 ദിവസത്തോളം ആകാശത്ത് തങ്ങി നിൽക്കുവാനുള്ള ക്രമീകരണങ്ങളും എയർലാൻഡർ-10 ന് ഉണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.


92 mph ആണ് വേഗത.26 മീറ്റർ ഉയരവും, 44മീറ്റർ വീതിയുമുള്ള എയർലാൻഡർ 10 തിങ്കളാഴ്ച ബെഡ് ഫോർഡ് ഷൈറിലുള്ള ഹാംഗറിൽ പ്രദർശിപ്പിക്കും.

Airlander floating
2009-ൽ അമേരിക്കൻ സർക്കാറിന് വേണ്ടിയാണ് ആദ്യം നിർമ്മിച്ചതെങ്കിലും, ഇടയ്ക്ക് വച്ച് സുരക്ഷാ കാരണങ്ങളാൽ, പ്രസ്തുത സംരംഭം അവസാനിപ്പിക്കേണ്ടതായി വന്നു.

50 ടൺ ചരക്ക് ഗതാഗതം ചെയ്യുന്നതിനുള്ള പണിപ്പുരയിലാണ് ഈ വിമാനം. എയർലാൻഡർ 10 നിശബ്ദമായി പ്രവർത്തിക്കുന്ന എഞ്ചിൻ കൊണ്ട് ഉണ്ടാക്കിയതാണെന്നും ഇത് പൂർണ്ണമായും മലിനീകരണ രഹിതമാണെന്നും, HAV അറിയിച്ചു.