ലോകകപ്പ് ഫുട്ബോള്‍ യോഗ്യത; ഇന്ത്യക്ക് വീണ്ടും തോല്‍വി

കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ തുര്‍ക്ക്മെനിസ്താനെതിരെ ഇന്ത്യക്ക് തോല്‍വി.ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ട നിന്ന ശേഷം രണ്ടാം...

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത; ഇന്ത്യക്ക് വീണ്ടും തോല്‍വി

ind-vs-turk-

കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ തുര്‍ക്ക്മെനിസ്താനെതിരെ ഇന്ത്യക്ക് തോല്‍വി.

ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ട നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വാങ്ങിയാണ് ഇന്ത്യതോല്‍വി ഏറ്റുവാങ്ങിയത്.

കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 27 ാം മിനിറ്റില്‍ സന്ദേശ് ജിംഗനാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ജെ ജെയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്കില്‍ നിന്നായിരുന്നു ഗോള്‍. നാരായണ്‍ ദാസ് എടുത്ത കിക്കില്‍ ജിംഗന്റെ ഹെഡ്ഡര്‍. ഇന്ത്യ മുന്നില്‍ 1-0.

ഒരു ഗോളിന്റെ ലീഡ് നേടിയ ആത്മവിശ്വാസവുമായി രണ്ടാം പകുതിയിലിറങ്ങിയ ഇന്ത്യയെ 49 ാം മിനിറ്റില്‍ അമാനോവ് ഞെട്ടിച്ചു.  70 ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട്  അത്തായേവിലൂടെ തുര്‍ക്ക്‌മെനിസ്താന്റെ വിജയഗോള്‍ വന്നു. അ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ മേഖല ഗ്രൂപ്പ് ഡിയില്‍ കളിച്ച എട്ട് കളികളില്‍ ഏഴിലും തോറ്റ് അവസാന സ്ഥാനത്താണ് ഇന്ത്യ.

Read More >>