ലോക ട്വന്റി20: ബംഗ്ലാദേശ് കഷ്ട്ടിച്ചു ജയിച്ചു, ഒമാന് അട്ടിമറി വിജയം

ധർമശാല: ധർമശാല: ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലദേശിനും ഒമാനും ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ നെതർലൻഡ്സിനെ 8 റൺസിനാണ് ബംഗ്ലദേശ്...

ലോക ട്വന്റി20: ബംഗ്ലാദേശ് കഷ്ട്ടിച്ചു ജയിച്ചു, ഒമാന് അട്ടിമറി വിജയം

Oman

ധർമശാല: ധർമശാല: ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലദേശിനും ഒമാനും ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ നെതർലൻഡ്സിനെ 8 റൺസിനാണ് ബംഗ്ലദേശ് തോൽപിച്ചത്. രണ്ടാം മൽസരത്തിൽ അയർലണ്ടിനെ രണ്ടു വിക്കറ്റിനാണ് ഒമാൻ തോൽപ്പിച്ചത്.

ആദ്യ മത്സരത്തില്‍ തമീം ഇക്ബാൽ പുറത്താകാതെ നേടിയ 83 റൺസാണ് ബംഗ്ലദേശിനെ ഏഴിന് 153 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. നെതർലൻഡ്സിനായി വാൻഡർ ഗുഗ്റ്റൻ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു.


രണ്ടാം മത്സരത്തില്‍ താരതമ്യേന കരുത്തരായ അയർലൻഡിനെതിരെ ഒമാന് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് വിക്കറ്റിനാണ് അയർലൻഡിനെ ഒമാൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അയർലൻഡ് നേടിയ 154 റൺസ് രണ്ട് എട്ടുവിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കിയിരിക്കെ ഒമാൻ മറികടക്കുകയായിരുന്നു.

33 പന്തിൽ 38 റൺസെടുത്ത ഒപണർ സീഷൻ മഖ്സൂദ് ആണ് ഒമാൻെറ ടോപ്സ്കോറർ. സഹഓപണർ ഖവാർ അലി 34 റൺസെടുത്തു. നേരത്തെ ടോസ് നേടിയ അയർലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 38 റൺസെടുത്ത ഗാരി വിൽസനാണ് അവരുടെ ടോപ്സ്കോറർ.

Read More >>