ട്വന്റി20 ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍

വിദര്‍ഭ: കളിയുടെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് വിന്‍ഡീസ് ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.

ട്വന്റി20 ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍


west-indies

വിദര്‍ഭ: കളിയുടെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് വിന്‍ഡീസ് ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.


ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 122 റണ്‍സിന് ചുരുട്ടിക്കെട്ടിയ വിന്‍ഡീസ് രണ്ട് പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രക്കയുടെ സ്‌കോര്‍ മറികടന്നത്. 44 റൺസെടുത്ത സാമുവൽസിന്റേയും 32 റൺസെടുത്ത ജോൺസൺ ചാൾസിന്റേയും പ്രകടനത്തോടെയാണ് വിൻഡീസ് മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയത്.


ഓപ്പണര്‍ ഡികോക്ക് നേടിയ 47 റണ്‍സും ഡി. വൈസിന്റെയും(26 പന്തില്‍ നിന്നും 28 റണ്‍സ്), മോറിസിന്റെയും (പുറത്താവാതെ 17 പന്തില്‍ നിന്നും 16 റണ്‍സ്)  പ്രകടനവുമാണ് ദക്ഷിണാഫ്രിക്കക്ക് നൂറിന് മുകളില്‍ സ്കോര്‍ നല്‍കിയത്. എ ബി ഡി വില്യേഴ്‌സ് പത്ത് റണ്‍സെടുത്തതുമൊഴിച്ചാല്‍ മറ്റാര്‍ക്കും ഇരട്ട അക്കം കാണാനായില്ല. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത റസലും ഗെയിലും ബ്രാവോയുമാണ് വിന്‍ഡീസ് ബൗളിങ്ങില്‍ തിളങ്ങിയത്.


ചെറിയ വിജയലക്ഷ്യവുമായി ബാറ്റുവീശിയ വിൻഡീസിന് സൂപ്പർ താരം ക്രിസ് ഗെയിലിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഫ്ലച്ചറും ചാൾസുംമികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക പതറിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അവര്‍ കളിയിലേക്ക് തിരിച്ചു വന്നു. എങ്കിലും ക്ഷമയോടെ ബാറ്റ് വീശി വെസ്റ്റ് ഇന്‍ഡീസ് വിജയം പിടിച്ചു അടക്കുകയായിരുന്നു.

Read More >>