ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മരണക്കളി

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടു 200 അധികം റണ്‍സ് നേടിയിട്ടും തോറ്റ നടുക്കം വിട്ടുമാറും മുന്‍പേ...

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മരണക്കളി

Afghanistan-Cricket-Team

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടു 200 അധികം റണ്‍സ് നേടിയിട്ടും തോറ്റ നടുക്കം വിട്ടുമാറും മുന്‍പേ ദക്ഷിണാഫ്രിക്ക വീണ്ടും കളത്തിലിറങ്ങുന്നു. ലോകകപ്പ്‌ കളിക്കാന്‍ യോഗ്യത പരീക്ഷ വിജയിച്ചു എത്തിയ അഫ്ഗാനിസ്ഥാനാണ് എന്ന് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.

ഗ്രൂപ്പില്‍ ഇതുവരെ വെസ്‌റ്റിന്‍ഡീസും ശ്രീലങ്കയും രണ്ട്‌ പോയിന്റ്‌ സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനും പോയിന്റ്‌ നേടിയില്ല. അഫ്‌ഗാനെതിരേ മികച്ച മാര്‍ജിനില്‍ ജയിച്ച്‌ നെറ്റ്‌ റണ്‍റേറ്റില്‍ മുന്നിലെത്തുകയെന്നതാണ് ദക്ഷിണഫ്രിക്കയുടെ ലക്‌ഷ്യം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെഎ അവസാന നിമിഷം വരെ പോരാടിയ അഫ്ഗാന്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ മലത്തിയടിക്കാം എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഇന്നത്തെ മത്സരത്തില്‍ അഫ്‌ഗാന്റെ സ്‌പിന്നര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണു കരുതുന്നത്‌. ഇംഗ്ലണ്ടിന്റെ മൊയീന്‍ അലി, ആദില്‍ റഷീദ്‌ കൂട്ടുകെട്ട്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക്‌ കാട്ടിയിരുന്നു.

Read More >>