ലോകകപ്പ്‌ ട്വന്റി20 : ന്യൂസിലാന്‍ഡ് സെമിയില്‍

മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി-20യില്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്താനെ 22...

ലോകകപ്പ്‌ ട്വന്റി20 : ന്യൂസിലാന്‍ഡ് സെമിയില്‍
guptil

മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി-20യില്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിന്തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് ടീം സെമി ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കിവികള്‍ക്കായി മിച്ചല്‍ സാന്റ്‌നറും ആദം മില്‍നെയും രണ്ട് വിക്കറ്റ് വീതവും ഇഷ് സോധി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ (48 പന്തില്‍ 80) ബാറ്റിങ്ങാണ് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗപ്ടില്‍ പത്ത് ഫോറും മൂന്ന് സിക്‌സുമടിച്ചു. ഗപ്ടില്‍ തന്നെയാണ് കളിയിലെ കേമന്‍.റോസ് ടെയ്ലര്‍ (23 പന്തില്‍ 36), കോറി അന്‍ഡേഴ്സണ്‍ (14 പന്തില്‍ 21), കെയ്ന്‍ വില്ല്യംസണ്‍ (21 പന്തില്‍ 17) എന്നിവരാണ് കിവികളുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താന് വേണ്ടി ഷാഹിദ് അഫ്രീദി, മുഹമ്മദ് സമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ഇര്‍ഫാന്‍ ഒരു വിക്കറ്റ് നേടി.Read More >>
Share it
Share it
Share it