ഇന്ത്യക്ക് ഇന്ന് രണ്ടാം സന്നാഹ മത്സരം

മുംബൈ : ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാമത്തെ സന്നാഹ മത്സരത്തിന് ഇറങ്ങുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെ തകർത്തതിന്റെ...

ഇന്ത്യക്ക് ഇന്ന് രണ്ടാം സന്നാഹ മത്സരം

india-vs-south-africa1

മുംബൈ : ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാമത്തെ സന്നാഹ മത്സരത്തിന് ഇറങ്ങുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെ തകർത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇറങ്ങുക.

ആദ്യ മത്സരത്തില്‍ വിൻഡീസിനെ യ 45 റൺസിന് തോല്‍പ്പിച്ച ടീം ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ അതിലും മികച്ച മൽസരമാണ്  പ്രതീക്ഷിക്കുന്നത്.

ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർ മികച്ച ഫോമിലാണ്. ബോളിങ്ങിലാകട്ടെ ആർ. അശ്വിൻ, ആശിഷ് നെഹ്റ, മുഹമ്മദ് ഷാമി എന്നിവരുടെ പരിചയസമ്പത്തിനൊപ്പം യുവതാരങ്ങളായ ജസ്പ്രീത് ബുംമ്ര, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വൈവിധ്യംകൂടി ചേരുന്നതോടെ ബോളിങ്ങിലും ഇന്ത്യ മികവിന്റെ പാതയിൽത്തന്നെ.

ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം 15ന് ന്യൂസിലാന്ഡിന് എതിരെയാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യമൽസരം 18ന് ഇംഗ്ലണ്ടിനെതിരെ നടക്കും.

Read More >>