ലോകകപ്പ്‌ സന്നാഹ മത്സരം; ഇന്ത്യ പൊരുതി തോറ്റു

മുംബൈ:  ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മൽസരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയോട് ടീം ഇന്ത്യ പൊരുതി തോറ്റു. ടോസ് നേടി ആദ്യം ബാറ്റ്...

ലോകകപ്പ്‌ സന്നാഹ മത്സരം; ഇന്ത്യ പൊരുതി തോറ്റു

india-vs-south-africa1

മുംബൈ:  ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മൽസരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയോട് ടീം ഇന്ത്യ പൊരുതി തോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 197 റൺസിന്റെ  വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ (53 പന്തിൽ 73), സുരേഷ് റെയ്ന (26 പന്തിൽ 41) എന്നിവർ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും റിട്ടയർ ചെയ്ത് മടങ്ങുകയായിരുന്നു.ക്യാപ്റ്റൻ ധോണി (16 പന്തിൽ 31), യുവരാജ് സിങ് (എട്ടു പന്തിൽ 16) എന്നിവർ പുറത്താകാതെ നിന്നു.


ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്‍ൽ സ്റ്റെയിൻ, കെയ്ൻ ആബട്ട്, ഇമ്രാൻ താഹിർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്കെതിരെ മികച്ച ബാറ്റിങ് റെക്കോർഡുള്ള ഓപ്പണർ ക്വിന്റൺ ഡികോക്ക് (റിട്ടയേർഡ് ഔട്ട്), ജെ.പി. ഡുമിനി എന്നിവരുടെ അർധസെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 33 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഡികോക്കിന്റെ ഇന്നിങ്സ്. ഡുമിനി 44 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 67 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി പാണ്ഡ്യ മൂന്നും ബുംമ്ര, ഷാമി എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

Read More >>