ലോക ട്വന്റി20; ഇന്ത്യയുടെ പ്രതീക്ഷകളും സാധ്യതകളും

ട്വന്റി20 ലോകകപ്പില്‍ ഇന്നലെ ബംഗ്ലാദേശിനെതിരെ ആവേശകരമായ വിജയം നേടിയ ഇന്ത്യയ്ക്ക്സെമി പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തമെങ്കിലും ആ പ്രതീക്ഷകള്‍...

ലോക ട്വന്റി20; ഇന്ത്യയുടെ പ്രതീക്ഷകളും സാധ്യതകളും

India

ട്വന്റി20 ലോകകപ്പില്‍ ഇന്നലെ ബംഗ്ലാദേശിനെതിരെ ആവേശകരമായ വിജയം നേടിയ ഇന്ത്യയ്ക്ക്സെമി പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തമെങ്കിലും ആ പ്രതീക്ഷകള്‍ ഫലിക്കണമെങ്കില്‍ കടമ്പകള്‍ പലതും കടക്കണം.

ഇന്ത്യയുടെ അടുത്ത മത്സരം ഈ വരുന്ന ഞാറാഴ്ച ഓസ്ട്രേലിയക്ക് എതിരെയാണ്. ഈ മല്‍സരത്തില്‍ വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് സെമി കളിക്കാം. തോറ്റാല്‍ റണ്‍റൈറ്റ്, മറ്റുടീമുകളുടെ പ്രകടനം എന്നിവ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍.


ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ നിന്നും ന്യൂസിലാന്‍ഡ് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബംഗ്ലദേശിനെയും തോല്‍പ്പിച്ച് ന്യൂസിലാന്‍റ് ഗ്രൂപ്പ് ചാംപ്യന്‍മാരായാല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.

ഓസ്‌ട്രേലിയ- പാക്കിസ്ഥാന്‍ മത്സരത്തില്‍ ഓസ്ട്രെലിയ വിജയിച്ചാല്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം  ഇരുടീമുകള്‍ക്കും ഒരു നോക്ക് ഔട്ട്‌ മത്സരമായി മാറും.

.രണ്ട് മത്സരം കളിച്ച ഓസ്ട്രേലിയയ്ക്ക് ഒരു ജയവും, 2 പൊയന്‍റുമാണ് ഉള്ളത്. ഇനിയുള്ള രണ്ടു മല്‍സരങ്ങളും, പാക്കിസ്ഥാനും ഇന്ത്യയ്ക്കുമെതിരെ, വിജയം നേടിയാലേ ഓസീസിന് സെമി സാധ്യതയുള്ളൂ. അഥവാ പാക്കിസ്ഥാനോട് തോറ്റാല്‍ തന്നെ മികച്ച റണ്‍നിലവാരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കേണ്ടി വരും.

ഇന്ത്യ ബംഗ്ലദേശിനെ തോല്‍പ്പിച്ചതോടെ ഫലത്തില്‍ പാക്കിസ്ഥാന്‍ ഏകദേശം പുറത്തായിക്കഴിഞ്ഞു. ഇനി പാക്കിസ്ഥാനുള്ള സാധ്യത ഇങ്ങനെ; അവര്‍ ഓസ്‌ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നു. അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ചെറിയ മാര്‍ജിനില്‍ വിജയിക്കുന്നു എന്ന അവസ്ഥയില്‍ പാകിസ്ഥാന് സാധ്യത നിലനില്‍ക്കുന്നു.