ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ; ജയിക്കുന്ന ടീം സെമിയില്‍

ലോക ട്വന്റി 20യില്‍ ഇന്ത്യക്ക് ഇന്ന് സെമിക്ക് മുന്നുള്ള സെമി. രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന മത്സരത്തില്‍ ഓസ്‍ട്രേലിയയാണ് എതിരാളികള്‍. ജയിക്കുന്ന ടീം...

ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ; ജയിക്കുന്ന ടീം സെമിയില്‍

ind-aus

ലോക ട്വന്റി 20യില്‍ ഇന്ത്യക്ക് ഇന്ന് സെമിക്ക് മുന്നുള്ള സെമി. രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന മത്സരത്തില്‍ ഓസ്‍ട്രേലിയയാണ് എതിരാളികള്‍. ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. തോറ്റാല്‍ ലോകകപ്പ്‌പ്രതീക്ഷകള്‍ക്ക്അവസാനമാകും.

കോഹ്ലി ഒഴികെയുള്ള ബാറ്സ്മാന്മാര്‍ ആരും ഫോമില്‍ അല്ല എന്നത് ഇന്ത്യന്‍ ടീമിനെ ആലോസരപ്പെടുത്തുമ്പോള്‍ ബൌളര്‍മാര്‍ നടത്തുന്ന മികച്ച പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസമാണ്. മാറ്റങ്ങള്‍ അധികം ഇഷ്ടപ്പെടാത്ത ധോണി ഇന്നും ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തയ്യാറായേക്കില്ല. ഓരോ കളിയിലും വ്യത്യസ്ത ഇലവനെ പരീക്ഷിക്കുന്ന ഓസീസ് നിരയില്‍ ഇന്നും മാറ്റമുണ്ടാവും. ജയിംസ് ഫോള്‍ക്നറുടെ പന്തുകള്‍ കരുതിയിരിക്കണം. ഓസീസ് തോറ്റാല്‍ ഷെയ്ന്‍ വാട്സന്‍റെ വിടവാങ്ങലിനും മൊഹാലി സാക്ഷ്യം വഹിക്കും. പിച്ചില്‍ റണ്ണൊഴുകുമെന്നാണ് സൂചന.

കണക്കുകളില്‍ ഇന്ത്യയാണ് മുന്നില്‍. ഇക്കൊല്ലം കളിച്ച 14 ട്വന്‍റി 20യില്‍ 12ലും ജയിച്ചു. തോറ്റത് രണ്ടെണ്ണത്തില്‍ മാത്രം. ഓസ്‍ട്രേലിയ 9 കളികളില്‍ അഞ്ചിലും തോറ്റു. ജയിച്ചത് നാലെണ്ണത്തിലും.

Read More >>