ലോക ട്വന്റി20; ഇന്ന് ആദ്യ സെമി

ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ന്യൂസീലാന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ടൂര്‍ണമെന്റില്‍ ഇതേവരെ ഒരു മത്സരവും...

ലോക ട്വന്റി20; ഇന്ന് ആദ്യ സെമി
engalnd

ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ന്യൂസീലാന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ടൂര്‍ണമെന്റില്‍ ഇതേവരെ ഒരു മത്സരവും തോല്‍ക്കാത്തയാണ് ന്യൂസിലാന്‍ഡ് വരുന്നത്. ഇംഗ്ലണ്ട്  വെസ്റ്റിന്‍ഡീസിനോട് തോറ്റു.

'ആരും ടീമിനെക്കാള്‍ വലുതല്ല' എന്നതാണ് കിവികളുടെ വിജയമന്ത്രം. ടീമിന്റെ കുന്തമുനകളായ ടിം സൗത്തിക്കും ട്രെന്റ് ബൗള്‍ട്ടിനും ഇതേവരെ അവസരം കിട്ടിയിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ കൂടിയായ റോസ് ടെയ്‌ലര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവന്നു. ഗ്രാന്‍ഡ് എലിയട്ടിനെപ്പോലുള്ള ഓള്‍റൗണ്ടര്‍മാരെ ഉപയോഗിച്ചാലായി.

ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് താണ്ഡവത്തില്‍ വാടുകയും എയ്ഞ്ചലോ മാത്യൂസിന് മുന്നില്‍ വിയര്‍ക്കുകയും ദക്ഷിണാഫ്രിക്കയോട് 229 റണ്‍സ് വഴങ്ങുകയും ചെയ്ത ബൗളിങ്ങാണ് ഇംഗ്ലണ്ടിന്റെ തലവേദന. ഡേവിഡ് വില്ലി-ക്രിസ് ജോര്‍ദന്‍-ബെന്‍ സ്റ്റോക്‌സ് പേസ് ത്രയവും മോയിന്‍ അലി-ആദില്‍ റഷീദ് സ്പിന്‍ ദ്വയവും ടൂര്‍ണമെന്റിലുടനീളം പരീക്ഷിക്കപ്പെട്ടു.എന്നാല്‍, മികവുറ്റ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റേത്.  ജാസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ്, ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ മോര്‍ഗന്‍, ജോ റൂട്ട് തുടങ്ങി ബെന്‍ സ്റ്റോക്‌സിലെത്തുന്ന ബാറ്റിങ് നിര.

2008 മുതല്‍ 2013 വരെ തുടര്‍ച്ചയായി ആറുതവണ ന്യൂസീലന്‍ഡിനെ ടി20-യില്‍ തോല്‍പിച്ച ടീമാണ് ഇംഗ്ലണ്ട്. ഇക്കുറി ലോകകപ്പിന് മുമ്പ് മുംബൈയില്‍ നടന്ന സന്നാഹമത്സരത്തിലും ഇംഗ്ലണ്ട് വിജയിച്ചു. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത് 13 തവണ. എട്ടുതവണയും വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഒരു മത്സരം ഫലമില്ലാതെ കലാശിച്ചു.Share it
Share it
Share it