ലോക ട്വന്റി20; ഇംഗ്ലണ്ട് ഫൈനലില്‍

ന്യൂഡല്‍ഹി: ലോക ട്വന്റി20യില്‍  അപരാജിതരായി സെമിയില്‍ എത്തിയ കിവീസിനെതിരെ ഏഴു വിക്കറ്റ്‌ വിജയവുമായി ഇംഗ്ലണ്ട്‌ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍...

ലോക ട്വന്റി20; ഇംഗ്ലണ്ട് ഫൈനലില്‍

england

ന്യൂഡല്‍ഹി: ലോക ട്വന്റി20യില്‍  അപരാജിതരായി സെമിയില്‍ എത്തിയ കിവീസിനെതിരെ ഏഴു വിക്കറ്റ്‌ വിജയവുമായി ഇംഗ്ലണ്ട്‌ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു.

ആദ്യ ബാറ്റു ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 153 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്‌ രണ്ടോവറും അഞ്ചു പന്തും ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 159 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു. 44 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 78 റണ്‍സ്‌ നേടിയ ഓപ്പണര്‍ ജേസന്‍ റോയിയാണ്‌ ഇംഗ്ലണ്ടിന്റെ വിജയ ശില്‍പി.


നേരത്തെ, ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റു ചെയ്‌ത ന്യൂസിലന്‍ഡിനായി 32 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 46 റണ്‍സെടുത്ത കോളിന്‍ മണ്‍റോയാണ്‌ ടോപ്‌സ്കോറര്‍. നായകന്‍ കെയ്‌ന്‍ വില്യംസണ്‍(32), കോറി ആന്‍ഡേഴ്‌സണ്‍(28), ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ എന്നിവരാണ്‌ കിവി നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്മാര്‍. ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന്‌ തോന്നിച്ച അവരെ ഇംഗ്ലണ്ട്‌ അവസാന ഓവറുകളില്‍ തളയ്‌ക്കുകയായിരുന്നു.