ലോകകപ്പ് ട്വന്റി20: അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 10ല്‍

നാഗ്പുര്‍: ട്വന്റി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ രണ്ടാം ഘട്ടമായ സൂപ്പര്‍ ടെന്നില്‍...

ലോകകപ്പ് ട്വന്റി20: അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 10ല്‍

afgan

നാഗ്പുര്‍: ട്വന്റി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ രണ്ടാം ഘട്ടമായ സൂപ്പര്‍ ടെന്നില്‍ കടന്നു. ഇന്ന് നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു.തുടക്കത്തില്‍ തകര്‍ന്ന്‍ അടിഞ്ഞ അഫ്ഗാനെ അഞ്ചാം വിക്കറ്റില്‍ സമിയുള്ള ഷെനവാരിയും (43) മൊഹമ്മദ് നബിയും (52*) ചേര്‍ന്ന് നേടിയ 98 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്കോറില്‍ എത്തിച്ചത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേയ്ക്ക്കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്‍ നാലോവറില്‍ പതിനൊന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Read More >>