അഫ്രീദി അടിച്ചു, പാകിസ്ഥാന്‍ ജയിച്ചു

കൊൽക്കത്ത: ട്വന്‍റി- 20 ലോകകപ്പ് ഗ്രൂപ്പ് രണ്ടിലെ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ ജയം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിങ്...

അഫ്രീദി അടിച്ചു, പാകിസ്ഥാന്‍ ജയിച്ചു

shahid-afridi-കൊൽക്കത്ത: ട്വന്‍റി- 20 ലോകകപ്പ് ഗ്രൂപ്പ് രണ്ടിലെ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ ജയം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സെടുത്തപ്പോൾ ബംഗ്ലദേശിന്‍റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 146 റൺസിലൊതുങ്ങി.

55 റൺസിനാണ് പാക്ക് വിജയം നേടിയത്. ലോകകപ്പ് ട്വന്‍റി- 20-യിൽ പാകിസ്ഥാന്‍ നേടുന്ന ഏറ്റവും മികച്ച വിജയമാണിത്.

പാകിസ്ഥാന് വേണ്ടി 19 പന്തിൽ 49 റൺസ് നേടുകയും നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത നായകൻ ഷാഹിദ് അഫ്രീദിയാണ് കളിയിലെ കേമൻ. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ, അഫ്രീദി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

അർധസെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസനാണ് (40 പന്തിൽ 50 റണ്‍സ്) ബംഗ്ലദേശിന്‍റെ ടോപ് സ്കോറർ. ഷാക്കിബിന് പുറമെ തമിം ഇക്ബാൽ (20 പന്തിൽ 24 റണ്‍സ്), സാബിർ റഹ്മാൻ (19 പന്തിൽ 25 റണ്‍സ്), മുഷ്ഫിഖുർ റഹിം (21 പന്തിൽ 18 റണ്‍സ്), മൊർത്താസ (എട്ടു പന്തിൽ 15 റണ്‍സ്) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ നിന്നും രണ്ടക്കം കടന്നവര്‍.

Read More >>