ബിജെപിയെ മാത്രം ഒറ്റയ്ക്ക് ആക്രമിക്കരുത്; മത്സരിക്കാനില്ല: സികെ ജാനു

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് പലരും ചര്‍ച്ചയ്ക്കായി തന്നെ സമീപിക്കുന്നുണ്ടെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു....

ബിജെപിയെ മാത്രം ഒറ്റയ്ക്ക് ആക്രമിക്കരുത്; മത്സരിക്കാനില്ല: സികെ ജാനു

ck-janu

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് പലരും ചര്‍ച്ചയ്ക്കായി തന്നെ സമീപിക്കുന്നുണ്ടെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്നും ജാനു അറിയിച്ചു.

ബിജെപിയില്‍ നിന്നും ബിഡിജെഎസില്‍ നിന്നും വിളിച്ചിരുന്നു. ഏത് മുന്നണിയുമായും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ഒരു മുന്നണിയേയും മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. ബിജെപപിയെ മാത്രം ഒറ്റയ്ക്ക് ആക്രമിക്കരുത്. അധികാരത്തിലെത്താന്‍ എല്ലാ പാര്‍ട്ടികളും ഒരേ നയമാണ് സ്വീകരിക്കുന്നത്.

ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നു വന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.

സികെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.