ശമ്പളത്തിന് പകരം മാനഭംഗം ചെയ്യാന്‍ സുഡാന്‍ സൈനികര്‍ക്ക് സര്‍ക്കാരിന്റെ അനുമതി

തെക്കന്‍ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളം നല്‍കുന്നതിനു പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ....

ശമ്പളത്തിന് പകരം മാനഭംഗം ചെയ്യാന്‍ സുഡാന്‍ സൈനികര്‍ക്ക് സര്‍ക്കാരിന്റെ അനുമതി

women

തെക്കന്‍ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളം നല്‍കുന്നതിനു പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ. സുഡാനില്‍ സൈനികരുടെ പക്കല്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ക്രൂരത അത്രത്തോളമാണെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 5 മാസങ്ങളില്‍ മാത്രം 13൦൦ ബലാല്സംഗങ്ങളാന്  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

2013ല്‍  വൈസ്-പ്രസിഡന്റ് റേക്ക് മാച്ചറിനെ പുറത്താക്കിയതിനെതുടര്‍ന്ന് സുഡാനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചിരുന്നു. ശേഷം 3 വര്‍ഷങ്ങളോളമായി  സര്‍ക്കാരും വിമതരും തമ്മില്‍  തുറന്ന പോരാട്ടം നടക്കുകയാണ്. ഇത്തരം ഒരു 

സാഹചര്യത്തിലാണ് വിമതരെ നേരിടുന്നു എന്ന മറവില്‍ സൈനികര്‍ ഇത്തരം കൊടുംക്രൂരതകള്‍ കാട്ടിക്കൂട്ടുന്നത് എന്നാണു ഐക്യരാഷ്ടസഭയുടെ നിഗമനം.

സൈനികര്‍ക്ക് അവരുടെ സേവനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതിനു പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക, അവരെ തട്ടികൊണ്ടുപോകുക, അവരുടെ ഭര്‍ത്താക്കന്മാരെ നിര്‍ദ്ദയം വധിക്കുക തുടങ്ങിയ മനസ്സിനെ മരവിപ്പിക്കുന്ന ക്രൂര പ്രവൃത്തികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ് എന്നാണു ഐക്യരാഷ്ട്രസഭയുടെ അധികൃതര്‍ വാദിക്കുന്നത്. വിമതരെ സഹായിക്കുന്നു എന്ന കുറ്റമാരോപിച്ചാണ് സൈനികര്‍ ഇതെല്ലാം ചെയ്യുന്നത്. കുട്ടികളെയും വികലാംഗരെയും പോലും ഈ കുറ്റത്തിന്‍റെ പേരില്‍  ജീവനോടെ തീയിടുന്നു.


തന്‍റെ ഭര്‍ത്താവിനെ വധിച്ച ശേഷം 15 വയസ്സുകാരിയായ മകളെ 10 സൈനികര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം നടത്തിയതായി ഒരു സ്ത്രീയുടെ മൊഴി ഐക്യ രാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോടകം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ്  സൈനികരുടെ ക്രൂരതകള്‍  മൂലം പൊലിഞ്ഞിരിക്കുന്നത്.