മത്സരിക്കണമെന്ന് കേന്ദ്രം, മാറി നില്‍ക്കണമെന്ന് സംസ്ഥാനം; ഒന്നും മിണ്ടാതെ വിഎസ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്...

മത്സരിക്കണമെന്ന് കേന്ദ്രം, മാറി നില്‍ക്കണമെന്ന് സംസ്ഥാനം; ഒന്നും മിണ്ടാതെ വിഎസ്

vs

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ        സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ടാണ് വി എസിനോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടത്.

കേന്ദ്രം വിഎസ് മത്സരിക്കണം എന്ന ശക്തമായ ആവശ്യം മുന്നോട്ട് വയ്ക്കുമ്പോഴും വിഎസ് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. വിഎസ് മത്സരിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം, തെരഞ്ഞെടുപ്പില്‍ ബാധിക്കരുതെന്ന നിര്‍ബന്ധം കേന്ദ്രനേതൃത്വത്തിനുണ്ട്. അത്കൊണ്ട് തന്നെയാണ്  വി എസും പിണറായിയും മല്‍സരിക്കട്ടെയെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുന്നത്.

Read More >>