ദുഃഖവെള്ളി ഗുഡ് ഫ്രൈഡെ ആയതെങ്ങനെ?

ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പേറുന്ന ദിവസമായ ദുഃഖവെള്ളി എങ്ങിനെ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡെയായി മാറി? തീവ്രദുഃഖത്തിന്റെ ഓര്‍...

ദുഃഖവെള്ളി ഗുഡ് ഫ്രൈഡെ ആയതെങ്ങനെ?

good friday


ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പേറുന്ന ദിവസമായ ദുഃഖവെള്ളി എങ്ങിനെ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡെയായി മാറി? തീവ്രദുഃഖത്തിന്റെ ഓര്‍മ്മ നാള്‍ എങ്ങനെയാണ് നല്ല ദിനമെന്ന് പേരിലറിയപ്പെട്ടത്?പാപം ചെയ്യാത്തവനായ യേശുക്രിസ്തു 'ദൈവപുത്ര'നായിരുന്നിട്ടു കൂടിയും, സ്വയം ഒരു ബലിയായി തീര്‍ന്ന ദിവസം ഗുഡ് ഫ്രൈഡെ ആയതിന്റെ നിരവധി കഥകളാണ് ചരിത്രത്തില്‍ ഉള്ളത്.ചിലത് ഭാഷപരമായി ഇതിനെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റ് ചില പണ്ഡിതര്‍ ഇതിനെ വിശ്വാസ തലത്തില്‍ വ്യാഖാനിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നു.

ഇംഗ്ലീഷ് ഭാഷയില്‍ ബാഡ് ഫ്രൈഡേ എന്ന് അടയാളപ്പെടുത്താന്‍ സാധ്യതകള്‍ ഏറെ ആയിരുന്നിട്ടു കൂടി, ഈ ദിവസം എങ്ങനെ ഗുഡ് ഫ്രൈഡേ ആയി? ഒരു പക്ഷെ ഗോഡ് ഫ്രൈഡേ(God Friday) എന്നത് ലോഭിച്ച് ഗുഡ് ഫ്രൈഡേ(Good Friday) ആയതാകാം എന്ന് പറയുന്നവരുണ്ട്. യാത്രാ മംഗളങ്ങളായി ദൈവം നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ എന്ന് അര്‍ത്ഥം ഉണ്ടായിരുന്ന ഗോഡ് ബീ വിത്ത്(God be with)  ക്രമേണ ഗുഡ്‌ബൈ(Good Bye) ആയതു പോലെ ഒരു മാറ്റം ആയിരിക്കാം ഗോഡ്‌ഫ്രൈഡേ, ഗുഡ് ഫ്രൈഡേ ആയതിനു പിന്നില്‍ എന്നു ചിലര് വാദിക്കുന്നു.

ജര്‍മ്മനിയില്‍ ഈ ദിനം ആചരിക്കുന്നത് കാര്‍ഫ്രീടാഗ് (Karfreitag) ദുഃഖവെള്ളിയായിട്ടാണ്.വിശുദ്ധനാട്ടില്‍ ഈ ദിവസം ബിഗ് ഫ്രൈഡേയും(Big Friday),ഹോളണ്ട്,ഗ്രീസ് പോലെയുള്ള രാജ്യങ്ങളില്‍ ഇത് ഹോളി ഫ്രൈഡേയുമാണ് (Holy Friday).
അടിസ്ഥാനവിശ്വാസം ഏകമായിരിക്കുകയും, എന്നാല്‍ വ്യത്യസ്തമായ  പേരുകളാല്‍ സമ്പന്നമായ മറ്റൊരു ക്രൈസ്തവ ദിനം, ദുഃഖ വെള്ളിയാഴ്ചയല്ലാതെ മറ്റൊന്ന് ഉണ്ടായിരിക്കില്ല.

കര്‍ത്താവിന്‍റെ കുരിശു മരണം വെള്ളിയാഴ്ച ആചരിക്കുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്ന ചിന്തകളും ഉണ്ട്. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ 'ദിവസത്തിന്‍റെ' വിവരങ്ങള്‍ മാത്രം ബൈബിള്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. അത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആയിരുന്നു. ഈസ്റ്റര്‍ ഞായര്‍ ദിവസം ആകുന്നതിങ്ങനെയാണ്.


ഈ വിവരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് പീഡാനുഭവത്തിന്‍റെ അന്‍പത് ദിനങ്ങള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളതും'.താന്‍ ക്രൂശിക്കപ്പെട്ടതിന്റെ മൂന്നാം നാള്‍ ആയിരിക്കും ഉയിര്‍ത്തെഴുന്നെല്‍ക്കുക' എന്ന് ക്രിസ്തു ജീവിച്ചിരിക്കുമ്പോള്‍ പറയുന്നുണ്ട്. അങ്ങനെ എങ്കില്‍, മൂന്ന് പൂര്‍ണ ദിവസങ്ങള്‍ കണക്കുകൂട്ടി, ഈസ്റ്ററിന്നു മുന്‍പുള്ള ബുധനും, വ്യാഴവും ദിവസങ്ങളില്‍ ക്രിസ്തുവിന്റെ കുരിശുമരണത്തെ ആചരിക്കുന്നുണ്ട് ചില ക്രിസ്തീയ സഭകള്‍.

ചരിത്രങ്ങള്‍ പഠനങ്ങളും, പഠനങ്ങള്‍ ചോദ്യങ്ങളും ഉയര്‍ത്തുമ്പോള്‍, എല്ലാ സംശയങ്ങള്‍ക്കും വാദങ്ങള്‍ക്കും മീതെ ,ദുഃഖവെള്ളി ഒരു കുരിശിന്‍റെ കഥ പറയുന്നു... ആത്മബലിയുടെയും, ദൈവീക സ്നേഹത്തിന്റെയും സമന്വമായ, ഗോല്ഗോത്തയിലെ ഒരു കുരിശിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കഥയാണത്.മനുഷ്യന്‍ മാനവീകത മറന്നു ജീവിക്കുന്ന കാലത്തോളം നീളുന്ന കഥയായിരിക്കും അത്. 'ഞാന്‍' എന്ന അഹംഭാവം മനുഷ്യരില്‍ വര്‍ദ്ധിക്കുന്തോറും, പാപത്തിനു പുതിയ നിര്‍വചനങ്ങള്‍ കാലം കണ്ടെത്തുമ്പോഴും... കുരിശിലെ യാഗത്തിന്നു അര്‍ഥങ്ങള്‍ ഏറും.

വിശ്വസിക്കുന്നവര്‍ക്ക്, സമാധാനവും, ജീവിക്കുവാനുള്ള മൂല്യങ്ങളും കാട്ടികൊടുക്കുന്ന അര്‍ത്ഥങ്ങള്‍ ആയിരിക്കും അത്...

Read More >>