വാട്‌സാപ്പില്‍ നിന്നും ഇനി ലാന്‍ഡ് ഫോണിലേക്കും വിളിക്കാം

മുംബൈ: വാട്‌സാപ്പില്‍ നിന്നും ഇനി ലാന്‍ഡ്‌ലൈനിലേക്കും വിളിക്കാം. ലാന്‍ഡ് ഫോണിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ള...

വാട്‌സാപ്പില്‍ നിന്നും ഇനി ലാന്‍ഡ് ഫോണിലേക്കും വിളിക്കാം



Whatsapp-messenger-for-android-free-download

മുംബൈ: വാട്‌സാപ്പില്‍ നിന്നും ഇനി ലാന്‍ഡ്‌ലൈനിലേക്കും വിളിക്കാം. ലാന്‍ഡ് ഫോണിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.

വാട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകളില്‍ നിന്നും മൊബൈല്‍ ഫോണിലേക്കു മാത്രമാണ് നിലവില്‍ കോള്‍ വിളിക്കാന്‍ സാധിക്കുന്നത്.

രാജ്യത്തെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടേയും ടെലിഫോണ്‍ ഓപ്പറേറ്ററുടേയും സഹകരണത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പാടാക്കുന്നത്. ലാന്‍ഡ് ഫോണിലും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ നിലവിലെ കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെലികോം കമ്പനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന മന്ത്രിതല സമിതിയുടെ അനുമതികൂടി ലഭിക്കുന്നതോടെ ലാന്‍ഡ്‌ഫോണുകളിലേക്കും ആപ്പ് ഉപയോഗിച്ച് കോള്‍ വിളിക്കാവുന്നതാണ്.

Read More >>