ആരാണ് ഒരു തീവ്രവാദിയാകുന്നത് ?

ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ, ചാവേറുകളായ സഹോദരങ്ങൾ വീണ്ടും ആ ചോദ്യം ഉയർത്തുന്നു.. ആരാണ് ഒരു തീവ്രവാദിയാകുന്നത്?ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന ഇവർ...

ആരാണ് ഒരു തീവ്രവാദിയാകുന്നത് ?

terrorist-
ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ, ചാവേറുകളായ സഹോദരങ്ങൾ വീണ്ടും ആ ചോദ്യം ഉയർത്തുന്നു.. ആരാണ് ഒരു തീവ്രവാദിയാകുന്നത്?

ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന ഇവർ പരിശീലനം ലഭിച്ച പോരാളികളായിരുന്നുവെങ്കിൽ, അമേരിക്കയിലെ സാൻബെർ നാൻഡിനോയിൽ ആക്രമണം നടത്തിയത് സാധാരണ ചുറ്റുപാടിൽ ജീവിച്ചിരുന്ന ഒരു ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ഐ.എസ്ന് ന്നു വേണ്ട സഹായങ്ങൾ ചെയ്തു എന്ന പേരിൽ അനേകം യുവതീ-യുവാക്കൾ വിവിധ രാജ്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെയൊക്കെയും, ജീവിത സാഹചര്യങ്ങൾ വിഭിന്നമായിരിക്കുന്നതു കൊണ്ടും, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ ഒരു മാർഗ്ഗരേഖ തയ്യാറാക്കുവാൻ കഴിയില്ല.


ആളുകളെ ആക്രമണങ്ങളിലേക്ക് ആകർഷിക്കുന്നതെന്തയിരിക്കും? അവരെ എങ്ങനെ ആള്‍ക്കൂട്ടത്തില്‍ നിന്നും തിരിച്ചറിയുവാൻ കഴിയും? ഇക്കൂട്ടരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ കഴിയുമോ? ഭീകരവാദത്തെ നേരിടുന്ന എല്ലാ രാജ്യങ്ങളിലേയും സർക്കാറിനെ കുഴയ്ക്കുന്ന ചോദ്യങ്ങളാണിത്. ലഷ്ക്കർ-ഇ- തോയിബയാണ് ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളിയെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കൻ - യൂറോപ്യൻ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നു. കോടികൾ ചിലവിട്ട് തീവ്രവാദത്തെ ചെറുക്കുവാൻ ഉള്ള നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കുമ്പോഴും ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു.

ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു... ബഹുദൂരം അകലത്തിലാണ് ഇപ്പോഴും ഉത്തരങ്ങൾ...

Terrorist

ദാരിദ്ര്യം തീവ്രവാദത്തിന് ഒരു കാരണമാണ് എന്ന്, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന്, സാമ്പത്തിക വിദഗ്ധനായ അലൻ ക്രൂഗർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ക്രൂഗറിന്റെ ഈ അഭിപ്രായം അധികം അംഗീകരിക്കപ്പെട്ടിരുന്നില്ല. മികച്ച ജീവിത പശ്ചാത്തലമുള്ളവരും, തീവ്രവാദ പ്രവർത്തനങ്ങളിൽ മുഴുകുന്നു എന്നതു കൊണ്ടാണിത്. സാമ്പത്തിക ഉന്നമനത്തിനായി ആക്രമണങ്ങളില്‍ ജീവിതം ഹോമിക്കുവാന്‍ തക്ക അജ്ഞരല്ല ഇവരാരും എന്നും മറിച്ചു,പ്രായോഗിക ബുദ്ധി ഏറെ ഉള്ളവരാണ് ഇക്കൂട്ടരെന്നും വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ്‌ ഹെട്ലിയുടെ മൊഴികള്‍ മാത്രം മതി  ഇത്തരക്കാരുടെ കുശാഗ്രത വ്യക്തമാകുവാന്‍.

യഥാർത്ഥ്യമായ ലോകത്തെക്കാൾ ഇക്കൂട്ടർക്ക് പ്രിയം ഭാവനാ സമ്പന്നമായ ഒരു പറുദീസയായിരിക്കും. യഥാർത്ഥ്യങ്ങളിൽ നിന്നും അകലുന്ന യുവത്വങ്ങളെ ശ്രദ്ധിക്കുവാൻ അമേരിക്കൻ ഗവർൺമെന്റ് പൊതുജനങ്ങളോടു ആവശ്യപ്പെട്ടതും അതുകൊണ്ടു തന്നെയായിരിക്കാം.അസാധാരണമായ പെരുമാറ്റം വേഗത്തിൽ ശ്രദ്ധിക്കപ്പെടുവാൻ സാധിക്കുന്നത് സമൂഹത്തിനാണ്.

അലസത തീവ്രവാദത്തിന്റെ ഒരു ലക്ഷണമായി വിശദീകരിക്കപ്പെടുന്നു. കാഴ്ചപ്പാടുകളിലും, പ്രവൃത്തിയിലും പൊടുന്നനെ മാറ്റം കാണുന്നവരെ ഒറ്റപ്പെടുത്താതെ രഹസ്യ നിരീക്ഷണത്തിൽ നിർത്തി ഭീകരവാദം നിയന്ത്രിക്കുവാൻ രാജ്യങ്ങൾ ശ്രമിക്കുന്നു. എന്നാൽ, വിപരീതമായി, ആർക്കും എളുപ്പത്തിൽ തീവ്രവാദിയാകുവാനുള്ള സാഹചര്യങ്ങളാണ് വർദ്ധിച്ചു വരുന്നത്.നിയമ ലംഘനം നടത്തുന്നവരെല്ലാം ഭീകരവാദികളല്ലല്ലോ...ഓരോ തീവ്രവാദ ആക്രമണങ്ങള്‍ വിജയിക്കുന്നതും,ഇവര്‍ക്ക് സാധാരണ പൗരന്‍മാരില്‍ ഒരാളായി അവസാനം വരെ തുടരുവാന്‍ സാധിക്കുന്നതും കൊണ്ടല്ലേ?


തീവ്രവാദ പ്രവർത്തനങ്ങളിൽ അകപ്പെടുന്നവർ ബഹുമുഖപ്രതിഭകളായിരിക്കും എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം കുറവുള്ള അന്തർമുഖരാണ് എന്ന് മറ്റ് ചിലരും വാദിക്കുമ്പോൾ, ചോദ്യങ്ങൾ വീണ്ടും കുഴപ്പിക്കുന്നതായി മാറുന്നു. ഇവരെ കുറിച്ചുള്ള പഠനങ്ങൾ നേരിട്ടു സാധ്യമാകാത്ത സാഹചര്യത്തിൽ, അഭ്യൂഹങ്ങളെ വിശ്വസിച്ചു തീവ്രവാദത്തെ ചെറുക്കുവാൻ മാത്രമേ നമ്മുക്ക് കഴിയുകയുള്ളു.

ധീരപോരാളികൾ എന്ന് ഇവർ ആത്മവിശ്വാസം കൊള്ളുന്നു.
ശ്രദ്ധിക്കപ്പെടുവാനും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. തോക്കും, ബോംബും കൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കുന്നതിൽ ലഹരി കണ്ടെത്തുന്നവരാണ് ഇവർ. അനന്തരഫലങ്ങളുടെ ഭയം ഇവരെ അലട്ടുന്നില്ല. മതപരമായ പ്രകോപനങ്ങൾ പിന്തുണ നൽകുമ്പോൾ, സ്വന്തം വിശ്വാസത്തിനായി അവൻ ബലിയാകുവാനും സ്വയം തയ്യാറാകുന്നു.

പ്രത്യേക തരം മാനസിക ചിന്താഗതികള്‍ ഉള്ള ഇവരില്‍ നിന്നും, കാരണങ്ങള്‍ കണ്ടെത്തുന്നതും,പഠനം നടത്തുന്നതും അസംഭവ്യമായിരിക്കെ, തീവ്രവാദ നിയന്ത്രണം ഏറെകുറെ ദുഷ്കരമാണ്.

തീവ്രവാദത്തിന്റെ വേരുകൾ കണ്ടെത്തി മനുഷ്യനെ ആക്രമണങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. പക്ഷെ,പലപ്പോഴും സംഭവിക്കുന്നതാകട്ടെ ചില മത വിശ്വാസമുള്ളവര്‍ അല്ലെങ്കില്‍, ചില പേരുകള്‍ ഉള്ളവര്‍...അവര്‍ വേട്ടയാടപ്പെട്ടു കൊണ്ടേയിരിക്കുന്നു... ഭീകരാക്രമണത്തിന്‍റെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

പാക്‌തീവ്രവാദികളും, മാവോയിസ്റ്റുകളും ഉള്‍ഫ തീവ്രവാദികളും ഒക്കെ ചേര്‍ന്നു സന്തോഷം തല്ലി കെടുത്തുന്ന ഇന്ത്യന്‍ ജനതയുടെ ഇടയില്‍, അവര്‍ ഇപ്പോഴും ഉണ്ട്. മഹാദുരന്തങ്ങള്‍ക്ക് ശേഷം മാത്രമേ അവരെ തിരിച്ചറിയുവാന്‍ കഴിയു എന്നു മാത്രം..അതു വരെ പല ഇസ്രത് ജഹാന്‍മാരും അവരുടെ സുഹൃത്തുക്കളും സംശയത്തിന്‍റെ നിഴലില്‍ ആയിരിക്കും.Source: NewYork Times

Story by