വാട്‌സണ്‍ വിരമിക്കുന്നു

ദില്ലി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വാട്സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന  ലോകകപ്പ് ടി20ക്ക് ശേഷം...

വാട്‌സണ്‍ വിരമിക്കുന്നു

Shane-Watson-

ദില്ലി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വാട്സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന  ലോകകപ്പ് ടി20ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച വാട്സണ്‍ ഐപിഎല്ലില്‍ കളിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. നേരത്തെ ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും വാട്‌സണ്‍ പിന്‍വാങ്ങിയിരുന്നു.

34കാരനായ വാട്‌സണ്‍ 2002ലാണ് ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി അരങ്ങേറുന്നത്. 190 ഏകദിന മത്സരങ്ങളില്‍ നിന്നും ഒമ്പത് സെഞ്ച്വറിയും 33 ര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 5,757 റണ്‍സ് സ്വന്തമാക്കി. 40.54 റണ്‍സ് ആണ് ഏകദിനത്തിലെ ശരാശരി. 168 വിക്കറ്റുകളും വാട്‌സണിന്റെ പേരിലായിട്ടുണ്ട്. 2005ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ വാട്‌സണ്‍ 59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3,731 റണ്‍സ് നേടിയിട്ടുണ്ട്. 176 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നാല് സെഞ്ച്വറികളും 24 അര്‍ദ്ധസെഞ്ച്വറികളും നേടി.

ട്വന്റി20യില്‍ 56 മത്സരങ്ങളില്‍ നിന്നും പത്ത് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 1400 റണ്‍സ് നേടി. 46 വിക്കറ്റും നേടി. 124 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

Read More >>