തിരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മത്സരിക്കണമെന്ന് പിബി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കണമെന്ന് സിപിഐഎം പോളിറ്റ്...

തിരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മത്സരിക്കണമെന്ന് പിബി

vs-pinarayi

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പിബിയിലാണ് തീരുമാനം. അതേസമയം, മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകില്ല.

പിബിയുടെ നിര്‍ദേശം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിക്കും. യോഗത്തില്‍ പ്രകാശ് കാരാട്ടും പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ വിഎസുമായി നേതാക്കള്‍ ആശയവിനിമയം നടത്തും.

സീതാറാം യെച്ചൂരിയും എസ് രാമചന്ദ്ര പിള്ളയും സെക്രട്ടറിയേറ്റിന് എത്തുമെന്നാണ് സൂചന.

വിഎസും പിണറായിയും മത്സരിക്കുന്നത് ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് ഇരു നേതാക്കളും മത്സരിക്കണമെന്ന തീരുമാനത്തില്‍ പിബി എത്തിയത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ് രാമചന്ദ്ര പിള്ള, എകെ പത്മനാഭന്‍ എന്നിവര്‍ പിബിയില്‍ പങ്കെടുത്തു.

Read More >>