സംസ്ഥാനത്ത് ഇടത് തരംഗമെന്ന് വി.എസ് അച്യുതാനന്ദൻ

കൊച്ചി : സംസ്ഥാനത്ത് ഇടത് തരംഗമാണ‌‌െന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിലുള്ള തർക്കങ്ങൾ...

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് വി.എസ് അച്യുതാനന്ദൻ

vs-achuthananthan

കൊച്ചി : സംസ്ഥാനത്ത് ഇടത് തരംഗമാണ‌‌െന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിലുള്ള തർക്കങ്ങൾ സ്വാഭാവികമാണെന്നും സ്ഥാനാർഥി നിർണയം പൂർത്തിയാകുമ്പോൾ ഇത് അവസാനിക്കുമെന്നും അദ്ദേഹം ഇന്ന് പാലക്കാട് വച്ച് പറഞ്ഞു.

നേരത്തെ ആലുവയില്‍ എത്തിയ വി.എസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയാല്‍ കരുണ എസ്റ്റേറ്റ് ഉത്തരവ് അടക്കമുള്ള ഉമ്മൻചാണ്ടി സർക്കാരിന്‍റെ എല്ലാ വിവാദ ഉത്തരവുകളും റദ്ദാക്കുമെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്നും ജനവിധി തേടുന്ന വി.എസ് ഇന്ന് മണ്ഡലത്തില്‍ എത്തുന്നുണ്ട്.