വി.എസ് തെരഞ്ഞെടുപ്പ് ചട്ടങ്ങട്ടം ലംഘിച്ചെന്ന് ആരോപണം

പാലക്കാട് . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി  വി.എസ്  മലമ്പുഴയിലെത്തിയത്  തെരഞ്ഞെടുപ്പ് ചട്ടങ്ങങ്ങള്‍ ലംഘിച്ചെന്ന് ആരോപണം. പ്രതിപക്ഷ...

വി.എസ് തെരഞ്ഞെടുപ്പ് ചട്ടങ്ങട്ടം ലംഘിച്ചെന്ന് ആരോപണം

vs-achuthananthan

പാലക്കാട് . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി  വി.എസ്  മലമ്പുഴയിലെത്തിയത്  തെരഞ്ഞെടുപ്പ് ചട്ടങ്ങങ്ങള്‍ ലംഘിച്ചെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സര്‍'ക്കാര്‍ കാറിലെത്തിയ വി.എസ് പാര്‍ട്ടിയുടെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് പങ്കെടുത്തത് . ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഡി.സി .സി ജില്ലാ പ്രസിഡന്റ് സി.വി .ബാലചന്ദ്രനും മലമ്പുഴയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി . തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് വി.എസ് നടത്തിയതെന്ന് ഡി.സിസി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ നാരദ ന്യൂസിനോട് പറഞ്ഞു .


അതെ സമയം ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു .അഴിമതി കേസുകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി മുന്നോട്ടു പോകുന്നതെന്ന് വി.എസ് .പറഞ്ഞു. കെ.പി.സി .സി പ്രസിഡന്റ് പോലും ഉമ്മന്‍ ചാണ്ടി അംഗീകരിക്കുന്നില്ലെന്ന് വി.എസ് ആരോപിച്ചു . തന്റെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തീരുമാനിക്കുമെന്ന് വി.എസ് പറഞ്ഞു.

പാലക്കാട്ടെ കനത്ത ചൂട് കണക്കിലെടുത്ത് വി.എസിന്റെ പ്രചരണ പരിപാടികള്‍ക്ക് സമയ ക്രമീകരണം  ഏര്‍പ്പെടുത്തിയിട്ടുണ്ട് .രാവിലേയും വൈകീട്ടുമാണ് വി.എസ് മലമ്പുഴയില്‍ പ്രചരണത്തിന് ഇറങ്ങുക . .കഴിഞ്ഞ രണ്ടു തവണയും തുടര്‍ച്ചയായി 20,000 ത്തില്‍ പരം വോട്ടിനാണ്  വി.എസ് തെരഞ്ഞെടുക്കപ്പെട്ടത്. ആ രണ്ടു തവണയും ഇടതിന് ഭൂരിപക്ഷം കിട്ടിയാല്‍ വി.എസ് തന്നെയാകും മുഖ്യമന്ത്രി എന്നു പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സി.പി എമ്മിന് തുടര്‍ ഭരണം കിട്ടാതിരിക്കാന്‍ കാരണം വിഭാഗീയത ഒരു കാരണമായിരുന്നു.

വി എസ് മത്സരിക്കാനില്ലെങ്കില്‍ കഴിഞ്ഞ രണ്ടു തവണയും മലമ്പുഴയില്‍  മത്സരിക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത് സി.ഐ .ടി . യു  ജില്ലാ പ്രസിഡന്റ് എ പ്രഭാകരന്റെ പേരാണ്. പാലക്കാട് മരുതറോഡ് സ്വദേശിയായ പ്രഭാകരന്‍ വി എസിനൊപ്പം ഉറച്ചു നില്‍ക്കുന്ന നേതാവാണ് . എന്നാല്‍ ഇത്തവണ വിഎസ് ആലത്തൂരിലേക്കോ തെക്കന്‍ ജില്ലകളിലേക്കോ മാറി മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതിയിരുന്നത് .

നല്ല മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും, ഒരു എം എല്‍ എ  എന്ന നിന്ന നിലയില്‍ വി എസ് കനത്ത പരാജയമെന്ന് ചൂണ്ടി കാണിച്ചാണ് യു .ഡി .എഫ് ക്യാമ്പുകള്‍ പ്രചരണത്തിനിറങ്ങുക . എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിലെ സാധാരണ ജനങ്ങള്‍ക്ക് വി എസ് അപ്രാപ്യനാണ് , കാണണമെങ്കില്‍  തിരുവനന്തപുരത്തോ ആലപ്പുഴയിലോ ചെല്ലണമെന്നും ആക്ഷേപമുണ്ട് . വി എസ് മണ്ഡലത്തില്‍ നടപ്പിലാക്കിയ ഏതെങ്കിലും പ്രധാന വികസന പരിപാടി കാണിച്ച് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന് എന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.

വി എസ് പക്ഷത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുള്ളതു കൊണ്ടും വി.എസിന്റെ ജനകീയതയും കാരണം ഇത്തവണ ഭൂരിപക്ഷം കാല്‍ ലക്ഷം കവിയുമെന്നാണ്  പാര്‍]ട്ടി പ്രതീക്ഷിക്കുന്നത് . രണ്ടു തവണ വിഎസ് സതീശന്‍ പാച്ചേനിയോടാണ് മത്സരിച്ചത് 'വാശിയേറിയ പോരാട്ടത്തില്‍ 4703 വോട്ടിന് വി എസ് ജയിച്ചു .രണ്ടാമത്തെ തവണ സതീശന്‍ പാച്ചേനിയെ 20017 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തറപറ്റിച്ചത് . കഴിഞ്ഞ തവണ വിഎസിന്റെ ഭൂരിപക്ഷം പിന്നേയും കൂടി .കോണ്‍ഗ്രസിലെ ലതിക സുഭാഷിനെ 23 440 വോട്ടിനാണ് തോല്‍പ്പിച്ചത് . ഇത്തവണ യു.ഡി .എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല . ബി.ജെ .പി മുന്നണി കഴിഞ്ഞ തവണ മൂവായിരത്തോളം വോട്ടാണ് നേടിയത് . ആര്‍ ' എസ് .എസ് നേതാവ് സി .കൃഷ്ണകുമാറാണ് മലമ്പുഴയിലെ ബി.ജെ  .പി സ്ഥാനാര്‍ത്ഥി .