മത്സരിക്കാനില്ലയെന്ന നിലപാടില്‍ ഉറച്ച് സുധീരന്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.സ്ഥാനാര്‍ഥി...

മത്സരിക്കാനില്ലയെന്ന നിലപാടില്‍ ഉറച്ച് സുധീരന്‍

sudheeran

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തര്‍ക്കംരൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താന്‍ ഒരു കാരണവശാലും സ്ഥാനാര്‍ഥിയാകില്ലയെന്ന്‍ വി.എം സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.  തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനാണ് ആഗ്രഹമെന്നും അതിന്റെ ഇടയിലേക്ക് സ്ഥാനാര്‍ഥിയാകാനില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

അതെ സമയം സ്‌ക്രീനിങ് കമ്മറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ വീണ്ടും ചേരാനിരിക്കെ തര്‍ക്കങ്ങള്‍ ഇന്നത്തോടെ പരിഹരിക്കണമെന്നു കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോപണ വിധേയരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരും മാറി നില്‍ക്കണമെന്ന മാനദണ്ഡം സുധീരന്‍ അവതരിപ്പിച്ചതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, അടുര്‍ പ്രകാശ് എന്നിവരുടെയും ബെന്നി ബെഹനാന്റെയും സീറ്റുകളിലേക്ക് സുധീരന്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചതോടെ അദ്ദേഹത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.


Share it