'തെറി' ഓഡിയോ റിലീസ് ഇന്ന്

വിജയ്‌ ചിത്രം 'തെറി'യുടെ ഓഡിയോ റിലീസ് ഇന്ന്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നുമുതല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും....

theri

വിജയ്‌ ചിത്രം 'തെറി'യുടെ ഓഡിയോ റിലീസ് ഇന്ന്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നുമുതല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. വിജയുടെ മകള്‍ ദിവ്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത.

ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തെറി'യുടെ സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ്‌ കുമാറാണ്. കലൈപുലി എസ് താണു നിര്‍മിക്കുന്ന ചിത്രത്തില്‍ സാമന്തയും എയ്മി ജാക്സണുമാണ് വിജയ്ക്ക് നായികമാരായി എത്തുന്നത്‌.

ആറ്റ്ലിയുടെ ആദ്യ ചിത്രമായ 'രാജാ റാണി'യുടെ വിജയചരിത്രം 'തെറി'യും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരും.