തമിഴ്‌നാട്ടില്‍ ഡിഎംഡികെ ഇടതുപക്ഷത്തിനൊപ്പം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ഡിഎംഡികെ ഇടതുപക്ഷം ഉള്‍പ്പെടുന്ന ജനക്ഷേമ മുന്നണിക്കൊപ്പം. സിപിഐ(എം), സിപിഐ, എംഡിഎംകെ,...

തമിഴ്‌നാട്ടില്‍ ഡിഎംഡികെ ഇടതുപക്ഷത്തിനൊപ്പം

vijayakanth

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ഡിഎംഡികെ ഇടതുപക്ഷം ഉള്‍പ്പെടുന്ന ജനക്ഷേമ മുന്നണിക്കൊപ്പം. സിപിഐ(എം), സിപിഐ, എംഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് ജനക്ഷേമ മുന്നണി.

ജനക്ഷേമ മുന്നണിക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഡിഎംഡികെ ഔദ്യോഗികമായി അറിയിച്ചു. 124 സീറ്റില്‍ ഡിഎംഡികെ മത്സരിക്കും. വിജയകാന്തായിരിക്കും ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്‌ക്കൊപ്പമായിരുന്നു ഡിഎംകെ. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായ ഡിഎംഡികെയെ ഒപ്പം ചേര്‍ക്കാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികളെല്ലാം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വിജയകാന്ത് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി അറിയിച്ചത്.