വിജയ്‌യും മകളും തകര്‍ക്കുന്ന 'തെറി' ട്രെയിലര്‍ ആവേശമാകുന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ ആവേശക്കൊടുമുടിയിലേറ്റാന്‍ വിജയ്‌യുടെ 'തെറി' ട്രെയിലര്‍ എത്തി. ആറ്റ് ലിയും വിജയ്‌യും ആദ്യമായ് കൈകോര്‍ക്കുന്ന...

വിജയ്‌യും മകളും തകര്‍ക്കുന്ന

Theriഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ ആവേശക്കൊടുമുടിയിലേറ്റാന്‍ വിജയ്‌യുടെ 'തെറി' ട്രെയിലര്‍ എത്തി. ആറ്റ് ലിയും വിജയ്‌യും ആദ്യമായ് കൈകോര്‍ക്കുന്ന 'തെറി'യില്‍ വിജയ്‌യുടെ മകള്‍ ദിവ്യ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

സാമന്തയും എയ്മി ജാക്സണും നായികമാരായി എത്തുന്ന 'തെറി'യില്‍ വിജയ്‌ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളില്‍ എത്തുന്നു. പ്രഭുവും രാധിക ശരത്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ്‌ ആണ് ‘തെറി’യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്റോഫ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നു.


അടുത്തിടെ ഇറങ്ങിയ വിജയ്‌ സിനിമകള്‍ വാണിജ്യവിജയം നേടിയിരുന്നുവെങ്കിലും അവയുടെ നിലവാരത്തകര്‍ച്ച ചര്‍ച്ചയായിരുന്നു. എന്നാല്‍ 'രാജാ റാണി'യിലൂടെ കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ പ്രിയങ്കരനായ ആറ്റ് ലി ഈ പോരായ്മ മറികടക്കും എന്നാണ് വിജയ്‌ ആരാധകരുടെ പ്രതീക്ഷ.