വിജിലന്‍സ് ജഡ്ജി വാസന് സ്ഥലം മാറ്റം

കൊച്ചി: തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന് തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായി സ്ഥലംമാറ്റം.  കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസ് അതോറിറ്റി മെംബര്‍...

വിജിലന്‍സ് ജഡ്ജി വാസന് സ്ഥലം മാറ്റം

vasan

കൊച്ചി: തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന് തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായി സ്ഥലംമാറ്റം.  കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസ് അതോറിറ്റി മെംബര്‍ സെക്രട്ടറിയായ ജില്ലാ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രനെ പുതിയ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയായിനിയമിച്ചു.

ഹൈകോടതിയുടെ അഡ്മിനിസ്ട്രേറ്റിവ് സമിതി തീരുമാനപ്രകാരമാണ് ഈ സ്ഥലം മാറ്റം.

ബാര്‍, സോളാര്‍ കേസുകളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കെതിരെ അതിവേഗത്തില്‍  അന്വേഷണ ഉത്തരവിട്ടതിനെ തുടര്‍ന്ന് വിവാദനായകനായിരുന്നു വാസന്‍. പാമോലിന്‍ കേസ് വിചാരണ 29നും കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസ് ഏപ്രില്‍ നാലിനും പരിഗണിക്കാനിരിക്കെയാണ് ഈ മാറ്റം.