ഇന്ദിരാ ഗാന്ധിയായി വിദ്യ ബാലന്‍

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വെള്ളിത്തിരയില്‍  അനശ്വരയാക്കാന്‍ വിദ്യ ബാലന്‍.ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലഘട്ടവും...

ഇന്ദിരാ ഗാന്ധിയായി വിദ്യ ബാലന്‍

vidya

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വെള്ളിത്തിരയില്‍  അനശ്വരയാക്കാന്‍ വിദ്യ ബാലന്‍.

ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലഘട്ടവും  പ്രമേയമാക്കി മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നായികയായി വിദ്യ ബാലന്‍ എത്തുന്നു.

'ഡാര്‍നാ സരൂരി ഹേ' , 'രഹസ്യ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാകുമിത്. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.


ചിത്രത്തിന്‍റെ നിര്‍മാണം ആരംഭിക്കാന്‍  ചില നിയമ തടസ്സങ്ങളുണ്ട് എന്നും  അവ നീങ്ങിയാല്‍ ഉടന്‍ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.

പ്രധാനമായും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം  നടക്കുക. ചിത്രത്തിലെ മറ്റു താരങ്ങളേ പറ്റിയുള്ള വിവരങ്ങള്‍  ലഭ്യമായിട്ടില്ല. അടുത്ത വര്ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാവും എന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ മനീഷ് ഗുപ്ത മാധ്യമങ്ങളോട് പറയുകയുണ്ടായി.