‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലെ 'ചാഞ്ഞു നിക്കണ മാവ്' എന്ന ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി തുടങ്ങിയവരഭിനയിക്കുന്ന ‘വല്ലിം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലെ ചാഞ്ഞു നിക്കണ മാവ് എന്ന ഗാനം...

‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലെ

vallim-thetty-pullim-thetty

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി തുടങ്ങിയവരഭിനയിക്കുന്ന ‘വല്ലിം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലെ ചാഞ്ഞു നിക്കണ മാവ് എന്ന ഗാനം പുറത്തിറങ്ങി.

ഗാനത്തിന്റെ ലാളിത്യം നിറഞ്ഞ വരികള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോകുന്നവയാണ്. മലയാളികളെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്മ്മയായ മാവില്‍ കയറുന്നതിനെ പറ്റിയാണ് ഗാനം.

സൂരജ് കുറുപ്പ് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സൂരജ് കുറുപ്പും വിധു പ്രതാപും ചേര്‍ന്നാണ്. ഋഷി ശിവകുമാര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫൈസല്‍ ലത്തീഫ് നിര്‍മ്മിക്കുന്നു.

ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.