'വള്ളിയും തെറ്റി പുള്ളിയും തെറ്റി' മ്യൂസിക് ലോഞ്ച് ടീസര്‍ കാണാം

ആദ്യ പ്രഖ്യാപനം മുതല്‍ തുടങ്ങി വച്ച സസ്പെന്‍സും ത്രില്ലും ഒരോ ചുവടിലും വിടാതെ പിടിച്ചിരിക്കുകയാണ് 'വള്ളിയും തെറ്റി പുള്ളിയും തെറ്റി'യുടെ അണിയറ...

Valleem-Thetti-Pulleem-Thetti-movie-36ആദ്യ പ്രഖ്യാപനം മുതല്‍ തുടങ്ങി വച്ച സസ്പെന്‍സും ത്രില്ലും ഒരോ ചുവടിലും വിടാതെ പിടിച്ചിരിക്കുകയാണ് 'വള്ളിയും തെറ്റി പുള്ളിയും തെറ്റി'യുടെ അണിയറ പ്രവര്‍ത്തകര്‍.  നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ പ്രത്യേകത കൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

മലയാളികളുടെ പ്രിയ ബാലതാരം ശ്യാമിലി നായികയായി തിരിച്ചെത്തുന്നു എന്നതാണ് ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും ശ്രദ്ധിക്കപ്പെടാനുള്ള മറ്റൊരു കാരണം.ഒരു കളിയിലൂടെ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ശ്യാമിലിയാണ് ചിത്രത്തിലെ നായികയെന്ന് വെളിപ്പെടുത്തിയതും. കണ്ണ് മാത്രം കാണത്തക്ക രീതിയില്‍ ഷാള്‍ വച്ച് മറച്ച ഫോട്ടോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇട്ട് പ്രേക്ഷകരോട് നായികയെ തിരിച്ചറിയാന്‍ ആവശ്യപ്പെടുകയായിരുന്നു.


ഇപ്പോഴിതാ ഗാനങ്ങള്‍ ഇറക്കുന്നതിന് മുന്നോടിയായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ ഗായകരുടെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. പാട്ടുകളല്ല മറിച്ച് പാടുന്നതിന് മുന്നോടിയായുള്ള ഒരുക്കമാണ് വീഡിയോയില്‍ ഉള്ളത്. പാട്ടുകള്‍ കേള്‍ക്കാനുള്ള പ്രേക്ഷകന്‍റെ ആഗ്രഹം കൂട്ടുവാന്‍ ഈ വീഡിയോയ്ക്ക് കഴിയുന്നുണ്ട്.നാട്ടിന്‍ പുറത്തെ ഒരു സാധാരണകാരന്റെ പ്രണയവും ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു തിയേറ്റര്‍ ഉടമയുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്‌. ചിത്രത്തിന് വേണ്ടി ഹനുമാന്‍ വേഷം അണിഞ്ഞുനില്‍ക്കുന്ന ചാക്കോച്ചന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. ചിത്രത്തിന് വേണ്ടിയുള്ള 'ഹനുമാന്‍ പോരാട്ടം' എന്ന കലാരൂപത്തിന് വേണ്ടിയാണ് ചാക്കോച്ചന്‍ ഹനുമാന്‍ വേഷം അണിയുന്നത്.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിഷുവിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം അച്ചാപ്പൂ മൂവി മാജികിന്‍റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് നിര്‍മ്മിക്കുന്നത്