വിഡി രാജപ്പന്‍ അന്തരിച്ചു

പ്രമുഖ കാഥികനും സിനിമാ താരവുമായ വിഡി രാജപ്പന്‍ (70)  അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങള്‍  മൂലം ഏറെ...

വിഡി രാജപ്പന്‍ അന്തരിച്ചു

rajappanm

പ്രമുഖ കാഥികനും സിനിമാ താരവുമായ വിഡി രാജപ്പന്‍ (70)  അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങള്‍  മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

കോട്ടയം സ്വദേശിയായ വിഡി രാജപ്പന്‍ 1982-ല്‍ 'കക്ക' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. തുടര്‍ന്ന് 50-ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. 'എങ്ങനെ നീ മറക്കും', 'ആട്ടക്കലാശം', 'മുത്താരംകുന്ന് പിഓ' തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.


കഥാപ്രസംഗം എന്ന കലയെ കേരളത്തില്‍ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച അദ്ദേഹത്തിന്‍റെ ഹാസ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കഥാപ്രസംഗങ്ങള്‍ 1980-കളില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. നിരവധി പാരഡി ഗാനങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം സിനിമയിലും ഹാസ്യ പ്രധാനമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.

കോട്ടയം സ്വദേശിനി റിട്ടയേര്‍ഡ് നേഴ്സ് സുലോചനയാണ് ഭാര്യ. രാജേഷ്‌, രാജീവ് എന്നിവര്‍ മക്കളാണ്. ശവസംസ്കാരത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വിഡി രാജപ്പന്‍റെ 'അമിട്ട്' എന്ന പ്രശസ്ത കഥാപ്രസംഗത്തിന്‍റെ പൂര്‍ണ രൂപം താഴെ കാണാം.