യുഡിഎഫ് സീറ്റ് ചര്‍ച്ച; വീണ്ടും അലസി പിരിഞ്ഞു

തിരുവനന്തപുരം: യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. കോണ്‍ഗ്രസും ജെ.ഡി.യും ആര്‍.എസ്.പിയുമായി ഇന്ന് നടത്തിയ ചര്‍ച്ച...

യുഡിഎഫ് സീറ്റ് ചര്‍ച്ച; വീണ്ടും അലസി പിരിഞ്ഞു

congress-leaders

തിരുവനന്തപുരം: യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. കോണ്‍ഗ്രസും ജെ.ഡി.യും ആര്‍.എസ്.പിയുമായി ഇന്ന് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു.

മട്ടന്നൂര്‍, ഇലത്തൂര്‍ സീറ്റുകള്‍ വച്ചുമാറണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗസ് അത് നിരാകരിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെ ഇത്തവണയും മത്സരിക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതോടെ പാര്‍ട്ടിയുടെ ഏഴു സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിച്ചോട്ടെയെന്നും തങ്ങള്‍ മത്സരത്തിനില്ലാതെ മുന്നണിയില്‍ തുടര്‍ന്നോളാമെന്ന് ചര്‍ച്ച അവസാനിപ്പിച്ച് ജെ.ഡി.യു നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

ആറു സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് ആര്‍.എസ്.പി ഉന്നയിച്ചത്. എന്നാല്‍ അഞ്ചു സീറ്റു നല്‍കാമെന്ന് കോണ്‍ഗ്രസും അറിയിച്ചു.

കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും.