ഉഭയകക്ഷി ചർച്ച പരാജയം; ചർച്ച തുടരുമെന്ന് മാണി

തിരുവനന്തപുരം: യു ഡി എഫിന്റെ ഉഭയകക്ഷി ചർച്ച വീണ്ടും പരാജയപ്പെട്ടു. കേരള കോൺഗ്രസ് എമ്മും, കേരള കോൺഗ്രസ് ജേക്കബ് എന്നീ പാർട്ടികളുമായി ക്ലിഫ് ഹൗസിൽ...

ഉഭയകക്ഷി ചർച്ച പരാജയം; ചർച്ച തുടരുമെന്ന് മാണി


mani


തിരുവനന്തപുരം: യു ഡി എഫിന്റെ ഉഭയകക്ഷി ചർച്ച വീണ്ടും പരാജയപ്പെട്ടു. കേരള കോൺഗ്രസ് എമ്മും, കേരള കോൺഗ്രസ് ജേക്കബ് എന്നീ പാർട്ടികളുമായി ക്ലിഫ് ഹൗസിൽ നടത്തിയ സീറ്റ് ചർച്ചകളാണ് പരാജയപ്പെട്ടത്. തിരുവന്തപുരത്ത് പി ജെ ജോസഫിന്റെ വസതിയിലായിരുന്നു യോഗം.


മൂന്ന് സീറ്റ് അധികം വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. തുടര്‍ന്ന് ഒരു സീറ്റെങ്കിലും അധികം നൽകണമെന്ന്അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വിഷയത്തില്‍ പരിഹാരമാകാതെ ചര്‍ച്ച അവസാനിപിക്കുകയായിരുന്നു.


അങ്കമാലി സീറ്റ് കൈവിട്ട് പോകില്ല എന്ന വിശ്വാസമുണ്ടെന്നും ഇന്ന് നടന്ന ഉഭയക‌ക്ഷി യോഗത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോണി നെൽല്ലൂർ അറിയിച്ചു.