തിരഞ്ഞെടുപ്പിന് ഇനി 50 ദിവസം; യുഡിഎഫ് സീറ്റ് വിഭജനം പാതി വഴിയില്‍

തിരുവനന്തപുരം : നിയമ സഭ തിരഞ്ഞെടുപ്പിന് ഇനി കേവലം 50 ദിവസം മാത്രം ശേഷിക്കെ യുഡിഎഫിന്റെ സീറ്റ് വിഭജനം ഇപ്പോഴും പാതി വഴിയിലാണ്. കോണ്‍ഗ്രസ് തങ്ങളുടെ ഘടക...

തിരഞ്ഞെടുപ്പിന് ഇനി 50 ദിവസം; യുഡിഎഫ് സീറ്റ് വിഭജനം പാതി വഴിയില്‍

vm-sudheeran

തിരുവനന്തപുരം : നിയമ സഭ തിരഞ്ഞെടുപ്പിന് ഇനി കേവലം 50 ദിവസം മാത്രം ശേഷിക്കെ യുഡിഎഫിന്റെ സീറ്റ് വിഭജനം ഇപ്പോഴും പാതി വഴിയിലാണ്. കോണ്‍ഗ്രസ് തങ്ങളുടെ ഘടക കക്ഷികളുമായി നടത്തിയ സീറ്റ് വിഭജന ചര്‍ച്ചകള്‍ പലതും പരാജയമായ സാഹചര്യത്തിലും സിറ്റിംഗ് എംഎല്‍എമാരില്‍ ആരെയൊക്കെ മാറ്റി നിര്‍ത്തണം എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലും അന്തിമ തീരുമാനങ്ങള്‍ ഹൈകമാന്റ് എടുക്കട്ടെ എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വം എത്തിയേക്കും.


സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കാതെ ഉണ്ടാക്കിയ കരട് സ്ഥാനാര്‍ഥി പട്ടികയുമായി നാളെ ഉച്ചയ്ക്ക് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഡല്‍ഹിയിലേക്ക് പോകും. നാളെ മുതല്‍ മൂന്ന് ദിവസം  ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടാവും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. അങ്ങനെയാണെങ്കില്‍ സ്ഥാനാര്‍ഥികളെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കാനും അവസാന പട്ടിക ഡല്‍ഹിയില്‍ വച്ച് തന്നെ തയ്യറാകാനുമാണ് സാധ്യത. സംസ്ഥാന നേതൃത്വം സമര്‍പ്പിക്കുന്ന കരട് പട്ടികയില്‍ നിന്നും  ആരെ വെട്ടണം, ആരെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഈ ദിവസങ്ങളില്‍ ഹൈകമാന്റ് എടുക്കും.

അതെ സമയം ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ അധ്യക്ഷനായ എ.ഐ.സി.സി. സ്‌ക്രീനിങ് സമിതിയാകും ലിസ്റ്റിനു അന്തിമ അംഗീകാരം നല്‍കുക. ഈ സമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരെ കൂടാതെ  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.എല്‍.എ., മന്ത്രി ആര്യാടന്‍ മുഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവരെകൂടി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു.